|
ഈ വര്‍ഷത്തെ വിശുദ്ധനാട് സന്ദര്‍ശനത്തിന്റെ വിജയത്തിനുശേഷം വീണ്ടും യുകെകെസിഎ ഒരുക്കുന്ന വിശുദ്ധനാട് തീര്‍ത്ഥാടനം യുകെയിലെ ക്നാനായ സമൂഹം രണ്ടുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ജോര്‍ദാന്‍ ഇസ്രായേല്‍ - പാലസ്തീന്‍ ഈജിപ്ത് തുടങ്ങിയ ക്രിസ്ത്യന്‍ ചരിത്ര പാതകളിലൂടെയുള്ള യാത്ര ആരാണ് ആഗ്രഹിക്കാത്തത്? എന്നെന്നും ഓര്‍മ്മിക്കുവാനും സര്‍വ്വോപരി ആദ്ധ്യാത്മികതയില്‍ സായൂജ്യമണയുവാനും ഈ സുവര്‍ണാവസരം ഓരോ ക്നാനായക്കാരനെയും തേടി വരുന്നു. ഇതിന്റെ പ്രയോജനം. വേണ്ട വണ്ണം പ്രയോജനപ്പെടുത്തുവാന്‍ യുകെകെസിഎ ഏവരെയും ക്ഷണിക്കുന്നു. മുഴുവനും ക്നാനായക്കാര്‍ . ക്നാനായ വൈദികരുടെ സാന്നിധ്യം ,എന്നും വിശുദ്ധ കുര്‍ബാന, ഇഷ്ടമുള്ള എയര്‍പോര്‍ട്ടില്‍നിന്നും യാത്രാസൗകര്യം. സമൃദ്ധമായ ഭക്ഷണം. സൗകര്യപ്രദമായ ഹോട്ടല്‍ അക്കമഡേഷന്‍ തുടങ്ങിയവയെല്ലാം എന്ന ഒറ്റ പാക്കേജില്‍ .
2019 ഫെബ്രുവരി മാസം പതിനഞ്ചാം തീയതി മുതല്‍ ഇരുപത്തിനാലാം തീയതി വരെയുള്ള പത്ത് ദിവസങ്ങളിലായി തീര്‍ത്ഥാടനം. ഈ യാത്രയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ പതിനഞ്ചാം തീയതിക്കു മുന്‍പായി യുകെകെസിഎ ജോയിന്റ് ട്രഷറര്‍ ജെറി ജെയിംസുമായി (07401222669)ബന്ധപ്പെടേണ്ടതാണ്. |