Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
വാറിംഗ്ടൺ മലയാളി അസോസിയേഷന്റെ നാലാം വാർഷികാഘോഷവും; ഈസ്റ്റർ - വിഷു ആഘോഷങ്ങളും
അലക്സ് വർഗ്ഗീസ്
നാലു വർഷങ്ങൾക്ക് മുൻപ് വാറിംഗ്ടണിലെ മലയാളികളെ കേരളത്തിന്റെ സാംസ്കാരിക തനിമയോടെ, പൈതൃകത്തോടെ ഒത്തൊരുമിപ്പിച്ച് മുന്നോട്ട് നയിക്കുവാനുള്ള ആഹ്വാനത്തോടെ, അന്നത്തെ കൊച്ചി മേയർ ശ്രീ ടോണി ചമ്മിണി തിരി തെളിച്ച് ഉത്ഘാടനം നിർവ്വഹിച്ച വാറിംഗ്ടൺ മലയാളി അസോസിയേഷൻ ഈ മാസം നാലു വർഷങ്ങൾ പുർത്തിയാക്കി. നോർത്ത് വെസ്റ്റിലെ മുൻനിര അസോസിയേഷനുകളിലൊന്നായി മാറിക്കഴിഞ്ഞ വാറിംഗ്ടൺ മലയാളി അസോസിയേഷന്റെ വാഷികാഘോഷവും പൊതുയോഗവും, ഈസ്റ്റർ – വിഷു ആഘോഷങ്ങളും ഏപ്രിൽ 15 ന് ഉച്ചകഴിഞ്ഞ് 3 മണി മുതൽ വാറിംഗ്ടൺ റെയ്ലാൻഡ്സ് റിക്രിയേഷൻ ക്ലബിൽ വച്ച് നടത്തപ്പെടുന്നതാണ്.

പൊതുസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി പ്രമീള ജോജോ അദ്ധ്യക്ഷത വഹിക്കും. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ശ്രീ. ഷീജോ വർഗ്ഗീസ് ഉത്ഘാടനം നിർവ്വഹിക്കുന്ന സമ്മേളനത്തിൽ വാറിംഗ്ടൺ എം.പി, വാറിംഗ്ടൺ മേയർ എന്നിവർ ആശംസകൾ നൽകി സംസാരിക്കുന്നതാണ്.
 
Other News in this category

 
 




 
Close Window