Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ് മുവ്മന്റ് (JSOSM) വാര്‍ഷിക ക്യാമ്പിനു ഗംഭീര തുടക്കം
ജോസ് മാത്യു
യാക്കോബായ സഭയിലെ വിദ്യാര്‍ത്ഥികള്‍ ആകാംക്ഷയോടെ കാത്തിരുന്ന JSOSM വിദ്യാര്‍ഥി ക്യാമ്പിനു ആവേശോജ്വലമായ തുടക്കം. ക്യാമ്പിലെത്തിയ യുകെ മേഖലയുടെ പാത്രയര്‍ക്കല്‍ വികാരി ഡോ മാത്യൂസ് മോര്‍ അന്തീമോസിനെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. എല്‍ദോസ് വട്ടപ്പറമ്പിലും, വൈദികരും, കൗണ്‍സില്‍ അംഗങ്ങളും, വാളന്റിയേഴ്‌സും ചേര്‍ന്നു സ്വീകരിച്ചു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോട് ഡോ മാത്യൂസ് മോര്‍ അന്തീമോസിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച ഉല്‍ഘാടന സമ്മേളനത്തില്‍ യുകെ മേഖലയുടെ കൗണ്‍സില്‍ സെക്രട്ടറി, ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, ഫാ. രാജു ചെറുവിള്ളില്‍, ഫാ. ഡോ. ബിജി ചിറിത്തിലാട്ട്, ഫാ. സിബി വാലയില്‍, ഫാ. കുര്യാക്കോസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു, യുകെ റിജിയണല്‍ കൗണ്‍സില്‍ ട്രഷറാര്‍ ജേക്കബ് കോശി, യുകെ യിലെ എല്ലാ ഇടവകകളില്‍ നിന്നുമെത്തിയ വാളന്റിയേഴ്‌സന്റയും, കുട്ടികളുടെ മാതാപിതാക്കളുടേയും, കുട്ടികളുടെയും സാന്നിധ്യത്തില്‍ തിരുമേനി ഭദ്രദീപം കൊളുത്തി ഈ വര്‍ഷത്തെ ക്യാമ്പിന്റെ ഔപചാരികമായ ഉല്‍ഘാടനം നിര്‍വഹിച്ചു.

വളരയധികം കൃത്യനിഷ്ടയോടും, അച്ചടക്കത്തോടും നടത്തപ്പെടുന്ന ക്ലാസുകള്‍ക്ക് ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ മേല്‍നോട്ടം വഹിക്കുന്നു. വൈവിധ്യമാര്‍ന്ന ഒട്ടേറെ ക്ലാസുകളും ആക്റ്റിവിറ്റികളുമടങ്ങുന്ന പ്രോഗ്രാമുകള്‍ ഈ വര്‍ഷത്തെ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
 
Other News in this category

 
 




 
Close Window