Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രന്ഥശാലയുടെ മൈബൈല്‍ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു
reporter
മലയാള ഭാഷയും വായനാശീലവും അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ പരിഭോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രന്ഥശാലയുടെ മൈബൈല്‍ ലൈബ്രറി ബ്യൂമോണ്ടില്‍ നിന്നും പ്രയാണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ബ്യൂമോണ്ടില്‍ വച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്രന്ഥ ശാല ലൈബ്രേറിയന്‍ ശ്രീകുമാര്‍ നാരായണന്‍ , ജയ്നി സാജന്‌ ബുക്ക് കൈമാറി മൊബൈല്‍ ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചു.


വരും മാസങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന ദിവസങ്ങളില്‍ ബ്യൂമോണ്ട്, സ്വോര്‍ഡ്സ്, ഫിംഗ്ലാസ്, ബ്ലാഞ്ചാര്‍ഡ്സ് ടൗണ്‍ , ക്ലോണി, ലക്സ്ലിപ്പ് , രാത്തോത്ത് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ WMC മൊബൈല്‍ ലൈബ്രറിയിലൂടെ അയര്‍ലണ്ട് മലയാളികള്‍ക്ക് പുസ്തകം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഒരുക്കുന്നത്.

WMC ലൈബ്രറിയില്‍ ലഭ്യമായ പുസ്തകങ്ങളുടെ വിവരങ്ങള്‍ക്ക് http://www.wmcireland.com/library/

ലൈബ്രറി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്
ശ്രീകുമാര്‍ നാരായണന്‍ - 089 410 8022
 
Other News in this category

 
 




 
Close Window