Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലെസ്റ്റര്‍ അഥീന മൂന്നാം വര്‍ഷവും ജനസാഗരമാക്കാന്‍ 'യുക്മ വേണുഗീതം 2018 'മെയ് 26ന്
ബാലസജീവ്‌ കുമാര്‍
മുന്‍ വര്‍ഷങ്ങളില്‍ യുക്മ ചിത്രഗീതവും, നാദവിനീതഹാസ്യവും ആയി യു കെ മലയാളികളെ ആസ്വാദക ലഹരിയുടെ പാരമ്യത്തിലെത്തിച്ച യുക്മ, ഈ വര്‍ഷവും അനുഗ്രഹീതഗായകരും, മറ്റു വിവിധ മേഖലകളിലെ പ്രശസ്ത കലാകാരന്മാരും അണിനിരക്കുന്ന യുക്മ വേണുഗീതം 2018 പ്രോഗ്രാം യു കെ യിലെ ആസ്വാദകര്‍ക്കായി ഒരുക്കുന്നു.

മലയാളികള്‍ക്ക് സ്നേഹാര്‍ദ്ര ഗാനങ്ങളുടെ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ സമ്മാനിച്ച മലയാളികളുടെ പ്രിയങ്കരനായ സ്നേഹ ഗായകന്‍ ജി വേണുഗോപാല്‍ നയിക്കുന്ന "വേണുഗീതം 2018" ആസ്വാദകരെ അനുഭൂതിയുടെ ഉത്തുംഗശ്രുംഗങ്ങളില്‍ എത്തിക്കും എന്നുറപ്പാണ്. അനുഗ്രഹീത ഗായകരും, നര്‍ത്തകരും, കോമഡി ആര്‍ട്ടിസ്റ്റുകളും, മജീഷ്യരും പങ്കെടുക്കുന്ന മാസ്മരികമായ കലാവിരുന്നാണ് മെയ് 26 ന് ലെസ്റ്റര്‍ അഥീനയില്‍ യുക്മ യു കെ യിലെ പ്രേക്ഷകര്‍ക്കായി അണിയിച്ച്ഒരുക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി യു കെ യിലെ അനുഗ്രഹീത ഗായകര്‍ക്കായി യുക്മ ഗര്‍ഷോം ടിവിയുമായി സഹകരിച്ച് നടത്തുന്ന യുക്മ സ്റ്റാര്‍ സീസണ്‍ 3യുടെ സമാപന വേദിയുമായിരിക്കും ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റി ആതിഥ്യം നല്‍കുന്ന യുക്മ വേണുഗീതം 2018. വൈകിട്ട് ആറു മണിക്കാരംഭിക്കുന്ന യുക്മ വേണുഗീതം 2018 പ്രോഗ്രാമിന് മുമ്പായി യുക്മ സ്റ്റാര്‍ സിംഗര്‍ അവസാന മത്സരങ്ങളും വിധിനിര്‍ണ്ണയവും ഇതേ വേദിയില്‍ തന്നെ അനുഗ്രഹീത, പ്രമുഖ ഗായകരുടെ വിധിനിര്‍ണ്ണയത്തില്‍ നടക്കുന്നതാണ്.
വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, വോളന്റിയര്‍മാരും, മിതമായ വിലക്കുള്ള രുചികരമായ നാടന്‍ ഭക്ഷണ ശാലകളും, കുട്ടികള്‍ക്ക് ഉല്ലാസത്തിനുള്ള അവസരങ്ങളും എല്ലാം ഒരുക്കി തികഞ്ഞ ഉത്സവ പ്രതീതിയോടെ യുക്മ വേണുഗീതം 2018 ആഘോഷിക്കാനാണ് ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.
മൂന്ന് ശ്രേണികളിലായി മിതമായ വിലക്കാണ് യുക്മ വേണുഗീതം 2018 പ്രോഗ്രാമിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്.


കുടുംബവുമൊത്തുള്ള ആസ്വാദനത്തിന് ഏറ്റവും അനുയോജ്യമായ പ്രോഗ്രാമായതിനാല്‍ വി ഐ പി, ഡയമണ്ട്, ഗോള്‍ഡ് എന്നീ ശ്രേണികളില്‍ ഫാമിലി ടിക്കറ്റുകളാണ് പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ തനിയെ വരുന്നവര്‍ക്കും സ്‌പെഷ്യല്‍ ക്‌ളാസ് ടിക്കറ്റുകള്‍ ലഭ്യമാണ്. വി ഐ പി, ഡയമണ്ട് ക്‌ളാസ് ടിക്കറ്റുകള്‍ പരിമിതമായതിനാലും, ആവശ്യക്കാര്‍ കൂടുതലായതിനാലും, പരിമിതമായ ടിക്കറ്റുകള്‍ മാത്രമേ ഈ ശ്രേണിയില്‍ ലഭ്യമായുള്ളു. ടിക്കറ്റുകള്‍ ലഭിക്കുന്നതിന് അടുത്തുള്ള യുക്മ അംഗമായ അസോസിയേഷന്‍ ഭാരവാഹിയെയോ, യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസിനെയോ ( Mobile 07883068181) നാഷണല്‍ ട്രഷറര്‍ അലക്സ് വര്‍ഗ്ഗീസിനെയോ (mobile 07985641921 )ബന്ധപ്പെട്ട് പ്രവേശന അനുമതികള്‍ ലഭ്യമാക്കാവുന്നതാണ്. മുന്‍കൂട്ടി ടിക്കറ്റുകള്‍ വാങ്ങാത്തവര്‍ക്ക് പ്രത്യേക കൗണ്ടര്‍ മുഖേന ലെസ്റ്റര്‍ അഥീനയില്‍ പ്രവേശന പാസുകള്‍ ലഭ്യമാക്കുമെങ്കിലും മുന്‍ നിരയിലെ സീറ്റുകളോ പ്രത്യേക ക്ലാസുകളോ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ സംഘാടകര്‍ക്ക് കഴിയില്ല. അതിനാല്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

പ്രമുഖ ഗായകന്‍ ജി വേണുഗോപാലിനൊപ്പം മലയാളത്തിലെ ഒരു പിടി പ്രശസ്തരായ കലാകാരന്മാര്‍ കൂടി ഈ മെഗാ ഷോയില്‍ അണിനിരക്കുന്നു. ചലച്ചിത്ര പിന്നണീ ഗായിക മൃദുല വാര്യര്‍ (ലാലി ലാലി ഫെയിം), വൈഷ്ണവ് ഗിരീഷ് ( ഇന്ത്യന്‍ ഐഡോള്‍ ജൂനിയര്‍ 2015 ഫൈനലിസ്റ്),ബിഗ് മ്യൂസിക്കല്‍ ഫാദര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫാ:വില്‍സണ്‍ മേച്ചേരി (ഫ്ളവര്‍സ് TV ഫെയിം ) ഡോ:വാണി ജയറാം (ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം) രാജമൂര്‍ത്തി (മജീഷ്യന്‍) സാബു തിരുവല്ല (കൊമേഡിയന്‍ ) ഒപ്പം യുകെയിലെ അനുഗ്രഹീത ഗായകരും നര്‍ത്തകരും അണിനിരക്കുന്നു.
 
Other News in this category

 
 




 
Close Window