Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഡെര്‍ബി മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍ - വിഷു ആഘോഷ പരിപാടികള്‍
Reporter
ഡെര്‍ബി മലയാളി അസോസിയേഷന്റെ പതിനൊന്നാം വാര്‍ഷികാഘോഷങ്ങളുടെ ഈസ്റ്റര്‍-വിഷു ആഘോഷ പരിപാടികള്‍ നാളെ(ശനിയാഴ്ച) നടക്കും. ആഘോഷ പരിപാടികള്‍ 11 മണിക്ക് റോയ് കുട്ടനാട് അവതരിപ്പിക്കുന്ന മാജിക് ഷോയോട് കൂടി ആരംഭിക്കും. 12 .15 ന് പ്രസിഡന്റ് വില്‍സണ്‍ ബെന്നി ഭദ്രദീപം കൊളുത്തി പരിപാടികള്‍ക്കു തുടക്കം കുറിക്കും. 1ന് ഡെര്‍ബിയിലെ നര്‍ത്തകര്‍ ഒരുക്കുന്ന വിഷുക്കണി ഈസ്റ്റര്‍ ഡാന്‍സും ഉച്ചഭക്ഷണവും 2 മണിക്ക് ഡെര്‍ബി നാടക നിലയം അവതരിപ്പിക്കുന്ന ചക്കിക്കൊത്ത ചങ്കരന്‍ നാടകം ആരംഭിക്കും. പ്രശസ്ത ഗായകന്‍ സാംഷീര്‍, ഗായികമാര്‍ ആരുഷിയും, ജിനു പണിക്കരും ഡെര്‍ബി മലയാളി അസോസിയേഷന്റെ ഗായകര്‍ക്കൊപ്പം അണിനിരക്കും.


തുടര്‍ന്ന് ഡെര്‍ബിയിലെ അംഗങ്ങളുടെ കലാപരിപാടികളും 6മണിയോടെ കൂടി ഭക്ഷണവും മ്യൂസിക്കല്‍ ഇവന്റും നടത്തപ്പെടും. ഡെര്‍ബിമലയാളി അസോസിയേഷന്‍ കമ്മറ്റി അംഗങ്ങള്‍ ഏവരെയും പരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്തു.
 
Other News in this category

 
 




 
Close Window