Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഗ്ലോസ്റ്റര്‍ഷയര്‍ മലയാളീ അസോസിയേഷന്റെ 'സ്നേഹാഞ്ജലി 2018' പ്രൗഡോജ്ജ്വലമായി ജോര്‍ജ് ജോസഫ്
ജോര്‍ജ് ജോസഫ്
ഗ്ലോസ്റ്റര്‍ഷയര്‍ മലയാളീ അസോസിയേഷന്‍ നടത്തിയ 'സ്നേഹാഞ്ജലി 2018'ലൂടെ ഈ വര്‍ഷത്തെ കല സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. വര്‍ണ മനോഹരമായ ആ സായം സന്ധ്യ ആരംഭിച്ചത് ജി. എം. എ യുടെ ജനറല്‍ സെക്രട്ടറി ജില്‍സ് ടി പോള്‍ സ്വാഗത പ്രസംഗം നടത്തി, പ്രസിഡന്റ് വിനോദ് മാണി ഭദ്ര ദീപം തെളിച്ചു. സണ്ണി ലൂക്കോസ് ആയിരുന്നു അവതാരകന്‍ .
മണ്‍ മറഞ്ഞു പോയ പ്രിയപ്പെട്ടവരെ അനുസ്മരിക്കാന്‍ തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനത്തിന് ശേഷം ലോറന്‍സ് പെല്ലിശ്ശേരി ഇത്രയും കാലത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ഒരു അവലോകനം നടത്തി. ജിഎംഎ ചാരിറ്റി സോ ഫാര്‍ എന്ന വീഡിയോ പ്രെസന്റ്റേഷനും ഉണ്ടായിരുന്നു.

തുടര്‍ന്നു നടത്തിയ വിവിധ കലാപരിപാടികള്‍ക്കൊപ്പം ഏറ്റവും വേറിട്ടു നിന്ന "പുരുഷശ്രീ" പേജന്റ് കോണ്ടാക്റ്റ്സ്, റോബി മേക്കരയുടെ നേതൃത്വത്തില്‍ നടന്നു.വ്യത്യസ്‍ത വേഷവിധാനങ്ങളോടെ ഓരോ റൗണ്ടുകളിലും മത്സരാര്‍ത്ഥികള്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്.
പരസപരം സ്നേഹിച്ചും , ആശയങ്ങള്‍ കൈമാറിയും, വളരെയധികം ഒത്തൊരുമയോടെയാണ് മത്സരാര്‍ത്ഥികള്‍ പങ്കെടുത്തത്. സെല്‍ഫ് കോണ്‍ഫിഡന്‍സ് വളര്‍ത്താനും അതിനോടൊപ്പം സ്റ്റേജ് ഫിയര്‍ മാറ്റാനുമുള്ള നല്ല ഒരു വേദിയായിട്ടായിരുന്നു എല്ലാ മത്സരാര്‍ത്ഥികളും ഇതിനെ കണ്ടത്.

ചെല്‍റ്റന്‍ഹാമില്‍ നിന്നുമുള്ള ജഡ്സണ്‍ ആലപ്പാട്ട് ജി. എം. എ യുടെ "പുരുഷശ്രീ" ആയി തിരഞ്ഞെടുത്തു. റണ്ണര്‍ അപ്പ് ആയിട്ട് ജോ വില്‍ട്ടന്‍, സെക്കന്റ് റണ്ണര്‍ അപ്പ് ആയി അരുണ്‍ വിജയന്‍ എന്നിവരേയും തിരഞ്ഞെടുത്തു.
മറ്റു സമ്മാനങ്ങള്‍ നേടിയവര്‍ : മിസ്റ്റര്‍ ഫീസിക്ക് ആയി സാവിയോ സെലസ്റ്റിന്‍ , മിസ്റ്റര്‍ ഫോട്ടോ ജനിക് ആയി അനീഷ് ആലഞ്ചേരില്‍ , ബെസ്റ്റ് പെയര്‍ ആയി തിരഞ്ഞെടുത്തത് ജഡ്സണ്‍ ആലപാടും, മിസ്റ്റര്‍ സ്റ്റൈല്‍ ആയി ബെന്നി വര്‍ഗീസ് അതോടൊപ്പം മിസ്റ്റര്‍ ആറ്റിട്യൂട് ആയി ജെയ്സണ്‍ വര്‍ഗീസിനെയും തിരഞ്ഞെടുത്തു.
 
Other News in this category

 
 




 
Close Window