Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
എം.എം.സി.എ നഴ്‌സസ് ദിനം ആഘോഷിച്ചു
അലക്സ് വര്‍ഗീസ്
അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ) സംഘടിപ്പിച്ച നഴ്‌സസ് ദിനാഘോഷം യുക്മ നഴ്‌സസ് ഫോറം ലീഗല്‍ അഡ്വൈസറും ദേശീയ കമ്മിറ്റിയംഗവുമായ തമ്പി ജോസ് ഉദ്ഘാടനം ചെയ്തു. എം.എം.സി.എ. പ്രസിഡന്റ് അലക്സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച ആഘോഷങ്ങള്‍ക്ക് ജൂഡി ഷാജി നേതൃത്വം നല്കി.
ജൂഡി ഷാജി നഴ്‌സസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് പങ്കെടുത്തവരെല്ലാം തിരിതെളിച്ച് നഴ്സസ് ദിനത്തിന്റെ ഗാനം ആലപിച്ചു.

തുടര്‍ന്ന് നടന്ന സെമിനാറില്‍ തമ്പി ജോസ്, ഡോ.ഡില്ലാ ജോസ്, ഫിലിപ്പ് കൊച്ചെട്ടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. സെമിനാര്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയതും, വലിയ വിജയവുമായിരുന്നു, എന്നതിലുപരിയായി പങ്കെടുത്ത എല്ലാവര്‍ക്കും തികഞ്ഞ സംതൃപ്തി നല്കിയ ഒരു ദിവസമായിരുന്നു. നഴ്സസ് ഡേ പുരസ്കാരങ്ങള്‍ക്ക് ഡോ.ഡില്ലാ ജോബി, റിന്‍സി സജിത്, ശോഭാ മനീഷ്, ഷിജി സുധീഷ് എന്നിവര്‍ അര്‍ഹരായി.

എം.എം.സി.എ മുന്‍ പ്രസിഡന്റ് ജോബി മാത്യു, വൈസ് പ്രസിഡന്റ് ഹരികുമാര്‍ പി.കെ, ട്രഷറര്‍ സാബു ചാക്കോ, കമ്മിറ്റിയംഗങ്ങളായ ജോബി തോമസ്, റോയ് ജോര്‍ജ്, ജോബി രാജു, മോനച്ചന്‍ ആന്റണി, ജോബി മാത്യു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. പങ്കെടുത്തവര്‍ക്കും, സഹകരിച്ചവര്‍ക്കും ടീം എം.എം.സി.എയ്ക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.
 
Other News in this category

 
 




 
Close Window