Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
ജി. വേണുഗോപാലിന് ആദരം അര്‍പ്പിക്കുവാന്‍ ലെസ്റ്റര്‍ അഥീന ഒരുങ്ങി
ബാലസജീവ് കുമാര്‍
യുക്മ സ്റ്റാര്‍ സിംഗറിന്റെ അവസാനത്തോട് അനുബന്ധിച്ച് യുക്മ നടത്തിവരാറുള്ള, മലയാളത്തിലെ പ്രശസ്ത കലാകാരന്മാരെ ഉള്‍പ്പെടുത്തിയുള്ള പ്രോഗ്രാമിന് ഇക്കുറിയും ലെസ്റ്റര്‍ അഥീന ശനിയാഴ്ച വേദിയാകും. ഇത്തവണ യുക്മ ഒരുക്കുന്നത് മെലഡി ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ ജി വേണുഗോപാലിന്റെ നേതൃത്വത്തില്‍ എത്തുന്ന മെലഡി സംഗീതവും, അടിപൊളി പാട്ടും, നൃത്തവും, മാജിക്കും ഒക്കെ ചേര്‍ത്ത് ആസ്വാദ്യ സുന്ദരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന വേണുഗീതം പ്രോഗ്രാമാണ്. ജി വേണുഗോപാലിനൊപ്പം, വൈഷ്ണവ് ഗിരീഷ്, സാബു തിരുവല്ല, മൃദുല വാര്യര്‍ , മഞ്ജു, പാടും പാതിരി ഫാ വിത്സണ്‍ മേച്ചേരില്‍ , തുടങ്ങിയ കലാകാരന്മാര്‍ അണിനിരക്കുന്ന വ്യത്യസ്തമായ ഒരു കലാവിരുന്നാണ് ലെസ്റ്റര്‍ അഥീനയില്‍ ആസ്വാദകരെ കാത്തിരിക്കുന്നത്.

വൈകിട്ട് ആറുമണിമുതല്‍ പത്തു മാണി വരെ വേണുഗീതം പരിപാടി മാത്രം നടത്താനും, യുക്മ സ്റ്റാര്‍ സിംഗര്‍ ഗ്രാന്റ് ഫിനാലെ അതിന് മുമ്പ് രണ്ട് മണി മുതല്‍ നടത്താനുമാണ്‌ തീരുമാനിച്ചിരിക്കുന്നത്. ഒരു മത്സരത്തിലെ വിജയികളെ മാന്യമായി അനുമോദിക്കുക എന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനവും മാര്‍ഗ്ഗദര്‍ശകവും ആയതുകൊണ്ട് മുന്‍കൂട്ടി അറിയിച്ചിട്ട് വേണുഗീതം തീരാന്‍ ഒരു പാട്ടു മാത്രം ബാക്കിയുള്ളപ്പോള്‍ വിജയികള്‍ക്ക് സമ്മാനദാനവും, അവരുടെ അവസാന മത്സരത്തിലെ പ്രകടനം നടത്താനുള്ള വേദിയും സഹൃദയരുടെ സഹകരണത്തോടെ യുക്മ ഒരുക്കുന്നതാണ്.

ശുദ്ധ സംഗീതവും, അടിച്ചുപൊളി പാട്ടും, ബോളിവുഡ് ഗാനങ്ങളും, സിനിമാറ്റിക് ഡാന്‍സുകളും, മാജിക്കും, കോമഡിയും എല്ലാം അവസരോചിതമായി സംവിധാനം ചെയ്ത് ഇടതടവില്ലാതെ അവതരിപ്പിക്കപ്പെടുന്ന വേദിയാണ് വേണുഗീതം. കൂടാതെ ആകര്‍ഷകമായ നാടന്‍ (കേരളീയ)ഭക്ഷണങ്ങളും, മിതമായ നിരക്കില്‍ ഇവിടെ ലഭ്യമാണ്. സുഹൃത്തുക്കളെയും, കുടുംബ ബന്ധുക്കളെയും സ്വീകരിക്കുന്നതിനും, സമയം ചിലവഴിക്കുന്നതിനും സൗകര്യമുള്ള ലെസ്റ്ററിലെ അഥീന തീയേറ്ററില്‍ യുക്മ നടത്തുന്ന മൂന്നാമത്തെ പ്രോഗ്രാമാണിത്. പൂര്‍ണ്ണമായും കുടുംബസമേതം ഒരു സായാഹ്നം ചിലവഴിക്കാനുള്ള എല്ലാം ഇവിടെ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.


നിരവധി കാറുകള്‍ക്കും, ബസ്സുകള്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യം, വ്യക്തമായ നിര്‍ദ്ദേശങ്ങളുമായി വോളണ്ടിയര്‍മാര്‍ , ലെസ്റ്ററിലെ മലയാളി സൗഹൃദത്തിന്റെ സഹായം, എല്ലാം വേണുഗീതം പരിപാടിയില്‍ ഒന്നായി ലയിക്കുകയാണ്.


എല്ലാ ക്രമീകരണങ്ങളും യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ കമ്മിറ്റിയും, ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, വോളന്റിയര്‍മാരും, മിതമായ വിലക്കുള്ള രുചികരമായ നാടന്‍ ഭക്ഷണ ശാലകളും, കുട്ടികള്‍ക്ക് ഉല്ലാസത്തിനുള്ള അവസരങ്ങളും എല്ലാം ഒരുക്കി തികഞ്ഞ ഉത്സവ പ്രതീതിയോടെ യുക്മ വേണുഗീതം 2018 ആഘോഷിക്കാനാണ് ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.


മൂന്ന് ശ്രേണികളിലായി മിതമായ വിലക്കാണ് യുക്മ വേണുഗീതം 2018 പ്രോഗ്രാമിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. കുടുംബവുമൊത്തുള്ള ആസ്വാദനത്തിന് ഏറ്റവും അനുയോജ്യമായ പ്രോഗ്രാമായതിനാല്‍ വി ഐ പി, ഡയമണ്ട്, ഗോള്‍ഡ് എന്നീ ശ്രേണികളില്‍ ഫാമിലി ടിക്കറ്റുകളാണ് പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ തനിയെ വരുന്നവര്‍ക്കും സ്‌പെഷ്യല്‍ ക്‌ളാസ് ടിക്കറ്റുകള്‍ ലഭ്യമാണ്. വി ഐ പി, ഡയമണ്ട് ക്‌ളാസ് ടിക്കറ്റുകള്‍ പരിമിതമായതിനാലും, ആവശ്യക്കാര്‍ കൂടുതലായതിനാലും, പരിമിതമായ ടിക്കറ്റുകള്‍ മാത്രമേ ഈ ശ്രേണിയില്‍ ലഭ്യമായുള്ളു. ടിക്കറ്റുകള്‍ ലഭിക്കുന്നതിന് അടുത്തുള്ള യുക്മ അംഗമായ അസോസിയേഷന്‍ ഭാരവാഹിയെയോ, യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വറുഗീസിനെയോ ( Mobile 07883068181) നാഷണല്‍ ട്രഷറര്‍ അലക്സ് വര്‍ഗ്ഗീസിനെയോ (mobile 07985641921 )ബന്ധപ്പെട്ട് പ്രവേശന അനുമതികള്‍ ലഭ്യമാക്കാവുന്നതാണ്.
 
Other News in this category

 
 




 
Close Window