Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 9ന് ആന്‍ഡോവറില്‍
Reporter
യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ജൂണ്‍ 9ന് ആന്‍ഡോവറില്‍ നടക്കും. ആന്‍ഡോവര്‍ മലയാളി അസ്സോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന കായികമേള ആന്‍ഡോവറിലെ ചാള്‍ട്ടന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ സെന്ററില്‍ രാവിലെ ഒമ്പതര മണിയോടെ ആരംഭിക്കും.

എല്ലാ അംഗ അസ്സോസിയേഷന്‍ പ്രസിഡന്റ് / സെക്രട്ടറിമാരും തങ്ങളുടെ കായികമേളയില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങള്‍ ജൂണ്‍ നാലിന് മുന്‍പായി സമര്‍പ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോട് കൂടിയുള്ള അവസാന ലിസ്റ്റ് ജൂണ്‍ ആറിന് രാത്രി എട്ടുമണിക്ക് മുന്‍പ് തന്നെ റീജിയണല്‍ കമ്മിറ്റിയുടെ ഔദ്യോഗിക ഇമെയിലില്‍ അയച്ച് നല്‍കേണ്ടതാണ്. ജൂണ്‍ ആറാം തിയതി രാത്രി എട്ടു മണിക്ക് ശേഷം ലഭിക്കുന്ന എന്‍ട്രികള്‍ക്ക് ഒരു ഐറ്റത്തിന് ഒരാള്‍ക്ക് അഞ്ച് പൗണ്ട് വീതമാണ് നല്‍കേണ്ടി വരുക. അസ്സോസിയേഷന്‍ ഭാരവാഹികള്‍ സമയബന്ധിതമായി ലിസ്റ്റ് അയക്കണം .

കായികമേളയോടനുബന്ധിച്ച് മിതമായ നിരക്കില്‍ ഉച്ചഭക്ഷണവും ഒരുക്കുന്നതായിരിക്കും.


FOR ANY QUERIES PLEASE RING PAPPAN 07576691360 OR VARUGHESE 07908544181


Sort code 403534

Account number04080637

BankHSBC
 
Other News in this category

 
 




 
Close Window