Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
'സംസ്‌കൃതി 2018 'കലാ മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
അലക്സ് വര്‍ഗീസ്
നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളാ ഹിന്ദു ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ 'സംസ്‌കൃതി 2018 'കലാ മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 23 നു രാവിലെ 9 മുതല്‍ കവന്‍ട്രിയിലെ വില്ലെന്‍ ഹാളില്‍ ആരംഭിക്കുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ എന്നീ വിഭാഗങ്ങളിലായി ഭക്തിഗാനം, ഭരതനാട്യം, പ്രസംഗം, കഥാ രചന, കവിത രചന എന്നീ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ഭാരതീയ ഹൈന്ദവ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ കലാ മാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ യുകെയിലെ ഹൈന്ദവ സമാജങ്ങളിലെ അംഗങ്ങളെ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.


പ്രവാസ ലോകത്തു വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഓരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരികയും ആദരിക്കുകയും ചെയ്യുക എന്നുള്ളതാണ് സംസ്‌കൃതി 2018 മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്ന് എന്ന് സംഘാടകര്‍ വ്യക്തമാക്കി. കലാമത്സരങ്ങളില്‍ പങ്കെടുക്കുന്ന കലാ പ്രതിഭകളെ പ്രശസ്തി പത്രവും ഫലകവും നല്‍കി ആദരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 15 നു മുമ്പായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടണം.


ഹരീഷ് പാല - 07578148446

പ്രമോദ് പിള്ള - 07540941596

പ്രശാന്ത് രവി - +447863978338


വിലാസം

Willenhall Social Club
Robin Hood Rd, Coventry CV3 3BB
 
Other News in this category

 
 




 
Close Window