Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള 16 ന്; അഡ്വ: ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉദ്‌ഘാടനം ചെയ്യും
റജി നന്തികാട്ട്
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള 16 ന് ലൂട്ടന്‍ സ്റ്റോക്ക്‌വുഡ് അത്‌ലറ്റിക് സെന്റര്‍ പാര്‍ക്കില്‍ രാവിലെ 12മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കും. ഈ വര്‍ഷത്തെ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത് ലൂട്ടന്‍ കേരളൈറ്റ്സ് അസോസിയേഷന്‍ ആണ്. റീജിയന്‍ പ്രസിഡന്റ് ബാബു മങ്കുഴിയില്‍ അധ്യക്ഷത വഹിക്കുന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ കായികമേളയുടെ ഉദ്‌ഘാടനം യുക്മ മുന്‍ പ്രസിഡന്റ് അഡ്വ: ഫ്രാന്‍സിസ് കവളക്കാട്ടില്‍ നിര്‍വഹിക്കും. LUKA പ്രസിഡന്റ് മാത്യു വര്‍ക്കി ആശംസ പ്രസംഗവും LUKA സെക്രട്ടറി ജോജോ ജോയി കൃതജ്ഞതയുംരേഖപ്പെടുത്തും . സമ്മേളനത്തില്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ , നാഷണല്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കുഞ്ഞുമോന്‍ ജോബ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ഭാരവാഹികള്‍ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

യുക്മ നാഷണല്‍ കായിക മേളയുടെ നിയമാവലികള്‍ പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന കായികമേളയുടെ വ്യക്തിഗത ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവരും ഗ്രൂപ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരും നാഷണല്‍ കായികമേളയില്‍ പങ്കെടുക്കുവാന്‍ യോഗ്യത നേടും. തികച്ചും അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോട് കൂടിയ വേദിയില്‍ അരങ്ങേറുന്ന കായിക മേള ഉന്നത നിലവാരം പുലര്‍ത്തുമെന്നു സംഘാടകര്‍ പറഞ്ഞു .


മുന്‍ വര്‍ഷങ്ങളിലെപ്പോലെ നാഷണല്‍ കായികമേള വന്‍ വിജയമാകുവാന്‍ അംഗ അസോസിയേഷനുകളില്‍ നിന്നും പരമാവധികായിക താരങ്ങളെ പങ്കെടുപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു

കായിക മേളയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ ( 07753329563 )
LUKA പ്രസിഡന്റ് മാത്യു വര്‍ക്കി (07869081113 ), LUKA സെക്രട്ടറി ജോജോ ജോയി ( 07527870697 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
 
Other News in this category

 
 




 
Close Window