Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
കേരളാ പൂരം 2018: യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കാനവസരം
എബി സെബാസ്റ്റ്യന്‍
യു.കെയിലെ 120ല്പരം മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ജൂണ്‍ 30 ശനിയാഴ്ച്ച ഓക്സ്ഫോഡിലെ ഫാര്‍മൂര്‍ റിസര്‍വോയറില്‍ നടത്തപ്പെടുന്ന "കേരളാ പൂരം 2018"നോട് അനുബന്ധിച്ച് സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരമുണ്ടായിരിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു.


മത്സര വള്ളംകളിയ്ക്ക് 32 ടീമുകളാണ് ഏറ്റുമുട്ടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്നത്. വള്ളംകളി മത്സരം നടക്കുന്നതിന്റെ ഇടവേളകളില്‍ സ്റ്റേജില്‍ വിവിധ നൃത്തപരിപാടികളും ഗാനങ്ങളുമാണ് അരങ്ങേറുന്നത്. ഈ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ള യുക്മ അംഗ അസ്സോസിയേഷനുകള്‍ക്കും യുക്മ അഭ്യുദയകാംഷികള്‍ക്കും അവസരമുണ്ടായിരിക്കും.


കഴിഞ്ഞ വര്‍ഷം സ്റ്റേജ് പ്രോഗ്രാമുകള്‍ വിജയകരമായി ഏകോപിപ്പിച്ച ജെയ്സണ്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ടീമായിരിക്കും ഇത്തവണയും സ്റ്റേജ് മാനേജ്മെന്റ് നടത്തുന്നത്. ജോര്‍ജ്കുട്ടി എണ്ണംപ്ലാശ്ശേരി, അനീഷ് ജോണ്‍ , പ്രിയ കിരണ്‍ എന്നിവരായിരിക്കും മറ്റ് ടീം അംഗങ്ങള്‍ .


"കേരളാ പൂരം 2018" വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കണമെന്ന് താത്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
 
Other News in this category

 
 




 
Close Window