Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഫുട്‌ബോളും വടംവലിയും ഓട്ടവും ചാട്ടവുമായി ലിമയുടെ ബാര്‍ബിക്യൂ പാര്‍ട്ടി ഗംഭിരമായി
ഹരികുമാര്‍ ഗോപാലന്‍
ലിവര്‍പൂളിലെ ആദ്യമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ആദ്യമായി നടത്തിയ ബാര്‍ബിക്യൂ പാര്‍ട്ടി ഗംഭിരമായി. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച പരിപാടി നാട്ടില്‍ നിന്നും വന്ന ബെര്‍ക്കിന്‍ ഹെഡില്‍ താമസിക്കുന്ന സിന്‍ഷോയുടെ പിതാവ് മാത്യു മത്തായിസാര്‍ ഉല്‍ഘാടനം ചെയ്തു. കുട്ടികളുടെയും വലിയവരുടെയും ഓട്ടമല്‍സരം, ഫുട്‌ബോള്‍ മത്സരം ,വടംവലി മത്സരം എന്നിവ നടത്തപ്പെട്ടു.യുക്മ സ്‌പോര്‍ട്‌സ് ഡേ യുടെ മുന്നോടിയായി ലിവര്‍പൂള്‍ ബെര്‍ക്കിന്‍ ഹെഡിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത് .


വളര്‍ന്നു വരുന്ന തലമുറയ്ക്ക് സ്‌പോര്‍ട്‌സി അഭിമുഖ്യം ജനിപ്പിക്കുന്നതിനു വേണ്ടിയാണെന്നു ഇത്തരം ഒരു ഉദൃമത്തിനു ലിമ മുന്‍കൈയെടുത്തത്, അതിനു വലിയ ജനപിന്തുണയാണ് ലഭിച്ചത് .പങ്കെടുത്തു വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് ലിമ നേത്രുത്വം അറിയിച്ചു .
 
Other News in this category

 
 




 
Close Window