Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.6505 INR  1 EURO=110.2657 INR
ukmalayalampathram.com
Thu 17th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഏറ്റുമാനൂര്‍ സംഗമം ബര്‍മിങ്ഹാമില്‍
ജിജിമോന്‍ സൈമണ്‍
പിറന്ന നാടിന്റെ ഓര്‍മ്മകളും സൗഹൃദങ്ങളും പൈതൃകവും മനസ്സില്‍ സൂക്ഷിക്കുന്ന ഏറ്റുമാനൂരും പരിസര പ്രദേശങ്ങളില്‍ നിന്നും ഉള്ള യുകെ നിവാസികള്‍ സ്നേഹസൗഹൃദങ്ങള്‍ പങ്കുവയ്ക്കുന്നതിനായി വീണ്ടും ഒത്തുചേരുന്നു. സെപ്റ്റംബര്‍ ഇരുപത്തിരണ്ടാം തീയതി പത്തുമണിക്ക് ബര്‍മിങ്ഹാമിലെ യുകെകെസിഎ കമ്മ്യൂണിറ്റി ഹാളില്‍ ആണ് സംഗമം . ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കു ഈ പ്രദേശങ്ങളുമായി ആത്മബന്ധം ഉള്ളവര്‍ക്കും വിവാഹബന്ധമായി ചേര്‍ന്നിട്ടുള്ളവര്‍ക്കും കുടുംബസമേതം. സംഗമത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.


രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സംസ്കാരിക സമ്മേളനത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബെന്നി കോണിക്കല്‍ -(07737178235)
ജോജി ചേന്നാട്ട് -(07958023997)
ജോർജ് അഴകുളം- (07747350694)
സാബു തെക്കേ പ്പറമ്പ് -(07577480279)

വിലാസം
Wood cross Lane
Bilston
WV149BW
 
Other News in this category

 
 




 
Close Window