|
ഉഴവൂര്‍ എന്ന ദേശത്ത് ജനിച്ച് യാദൃശ്ചികമോ അല്ലാതെയോ യുകെയില്‍ എത്തിപ്പെട്ട ഒരു കൂട്ടം ആള്‍ക്കാര്‍ പരസ്പരം കണ്ടുമുട്ടി ഉണ്ടായ സൗഹൃദങ്ങര്‍ , അത് വളര്‍ന്നു വലുതായി, ആ സൗഹൃദങ്ങളുടെ കൂട്ടായ്‌മയാണ് പിന്നീട് ഉഴവൂര്‍സംഗമമായി പരിണമിച്ചത്. പിന്നീട് ഉഴവൂര്‍സംഗമം സംഗമങ്ങളുടെ സംഗമമായി വളര്‍ന്നു.
സംഘടക മികവുകൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ഈ വര്‍ഷത്തെ സംഗമം ഇക്കഴിഞ്ഞ 22,23,24 തീയതികളില്‍ ചെല്‍റ്റന്‍ഹാമിലെ ക്രോഫ്റ്റ് ഫാമില്‍ ഗംഭീരമായി കൊണ്ടാടി. വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിയോടെ ആരംഭിച്ച സംഗമം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2 മണിക്കാണ് സമാപിച്ചത്.
വെള്ളിയാഴ്ച്ച വൈകുന്നേരം ഹരീഷ് പാലായുടെ ഗാനമേളയും ദേശി നാച്ചിന്റെ ബോളിവുഡ് ഡാന്‍സും ഒപ്പം ഉഴവൂര്‍ക്കാരുടെ ആട്ടവും പാട്ടും ഒക്കെയായി പുലരുവോളം ഉഴവൂരുകാര്‍ ആടിത്തിമിര്‍ത്തു.
ശനിയാഴ്ചരാവിലെ യുകെയിലെ മലയാളികളുടെ ഇപ്പോഴത്തെ ട്രെന്‍ഡ് ആയ വള്ളംകളി മത്സരം നടന്നു. നാലു ഹീറ്റ്‌സായി 12 ടീമുകള്‍ പങ്കെടുത്ത വള്ളംകളിയില്‍ ഇടക്കോലി ചുണ്ടന്‍ ഒന്നാം സ്ഥാനവും പെരുംതാനം ചുണ്ടന്‍ രണ്ടാം സ്ഥാനവും പായസമൗണ്ട് ചുണ്ടന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തുടര്‍ന്നു നടന്ന വാശിയേറിയ വടം വലി മത്സരത്തില്‍ ഇടക്കോലി തെമ്മാടിസ് ഒന്നാം സ്ഥാനവും ഉഴവൂര്‍ ടൗണ്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
തുടര്‍ന്ന് ചെയര്‍മാന്‍ ജയിംസ് കുന്നുംപുറം അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ചിഫ് കോഡിനേറ്റന്‍ സ്റ്റീഫന്‍ തീരുവത്ത സ്വാഗതം ആശ്വസിച്ചു. നാട്ടില്‍ നിന്നും യുകെ യില്‍ എത്തിച്ചേര്‍ന്ന ഉഴവൂര്‍ക്കാരുടെ മാതാപിതാക്കള്‍ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ക്കാരുടെ അളിയന്‍മ്മാരുടെ പ്രതിനിധിയായി സിബി ആശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് അനില്‍ മംഗലത് എബി തൊട്ടിയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കലാസന്ധ്യ അരങ്ങേറി . കുട്ടികളുടെ കലാപരിപാടികള്‍ സംഗമത്തിന്റെ മാറ്റുകൂട്ടി.
8 മണിയോടുകൂടി യുകെയിലെ പ്രശസ്ത ഗായകന്‍ റെക്സിന്റെ നേതൃത്വത്തിലുള്ള ഡിജെ ഗാനമേള അരങ്ങേറി. ഞായറാഴ്ച രാവിലെ മുതല്‍ ചെറു ചെറു കൂട്ടങ്ങള്‍ ആയി സ്മൃതിലയം പരിപാടികള്‍ നടന്നു. രണ്ടുമണിയോടെ സംഗമം സമാപിച്ചു.
യുകെയില്‍ അറിയപ്പെടുന്ന സംഘടകരായ ചീഫ് കോഡിനേറ്റര്‍ സ്റ്റീഫന്‍ തെരുവത്, ചെയര്‍മാന്‍ ജെയിംസ് കുന്നുംപുറം ,കമ്മറ്റിക്കാരായ അനില്‍ മംഗലത് ,മത്തായി ചക്കളപ്പടവില്‍ ,എബി തൊട്ടിയില്‍ ,ഗ്രെസ് മുപ്രാപ്പളിയില്‍ , ജോബിച്ചന്‍ നാളൊന്നുംപടവില്‍ ,ടിജോ തുണ്ടിയില്‍ , ജോയ് വേരുകടപ്പനാല്‍ ,സജി മലമുണ്ടാക്കല്‍ ,സാജന്‍ കുന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘടക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ആണ് സംഗമം ഒരു വന്‍ വിജയം ആക്കി മാറ്റിയത് .ഒപ്പം ഇവന്റ് മാനേജരുടെ റോളില്‍ കമ്മറ്റിയുടെ നിഴലായി നിന്ന് പ്രവര്‍ത്തിച്ച ജോര്‍ജ്ജ്കുട്ടി എണ്ണംപ്ലാശേരിയും കൂടെയുണ്ടായിരുന്നു.
ടീം മൂണ്‍ലൈറ്റ് ഇവന്റ് ആണ് മൂന്നു ദിവസത്തെ ഇവന്റ് മാനേജ്‍മെന്റ് നിര്‍വഹിച്ചത് സ്വാദിഷ്ടമായ ഭക്ഷണവും സ്റ്റേജ് ഷോയെ വെല്ലുന്ന ശബ്ദവും വെളിച്ചവും, ഗാനമേളയും ,ഡെക്കറേഷനും ,ഉള്‍പ്പെടെ എല്ലാകാര്യങ്ങളും ടീം മൂണ്‍ലൈറ്റ് ഇവന്റ് ആണ് നിര്‍വഹിച്ചത്.
വീണ്ടും കൊവെന്‍ട്രിയില്‍ നടത്താന്‍ ജോര്‍ജ്കുട്ടി എണ്ണംപ്ലാശ്ശേരി, ഷിന്‍സണ്‍ കവുങ്ങുംപാറ ,ടോജോ അബ്രഹാം , സിബു ചര്‍ക്കര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ ഉഴവൂര്‍ നിവാസികള്‍ ചുമതലപ്പെടുത്തി . |