Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 15th Nov 2026
 
 
അസോസിയേഷന്‍
  Add your Comment comment
ചേര്‍ത്തല സംഗമം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കനേഷ്യസ് അത്തിപ്പൊഴിയില്‍
ചേര്‍ത്തലയുടെ മക്കള്‍ നാലാമത് സംഗമത്തിനായി ജൂണ്‍ 26 ശനിയാഴ്ച ഓക്‌സ്‌ഫോര്‍ഡില്‍ ഒത്തു കൂടി. സ്‌കൂള്‍ ,കോളേജ് കാലഘട്ടങ്ങളിലെ ഓര്‍മ്മകളും ,നാട്ടു വിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേര്‍ത്തലക്കാര്‍ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിച്ചു . പ്രസിഡന്റ്‌റ് സാജു ജോസപ്പിന്റെ അധ്യക്ഷത്തില്‍ കൂടിയ ചടങ്ങില്‍ യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരി സിസിലി ജോര്‍ജ് മുഖ്യതിഥിയായി പങ്കെടുത്തു .ഓക്‌സ്‌ഫോര്‍ഡ് മലയാളി അസ്സോസിയേഷന്‍ രക്ഷാധികാരിയായ പ്രമോദ് കുമരകം ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തി .ചാരിറ്റിയുടെ മഹനീയ സന്ദേശവും പകര്‍ന്നു കൊണ്ട് കഴിഞ്ഞ സംഗമത്തില്‍ അംഗങ്ങള്‍ ചാരിറ്റിക്കായി സമാഹരിച്ച 68306 രൂപ , സാമ്പത്തീക പരാധീനതകളാല്‍ ചികിത്സക്ക് ബുദ്ധിമുട്ടിയിരുന്ന ചേര്‍ത്തല നിവാസികളായ തണ്ണീര്‍മുക്കത്തുള്ള 19 വയസ്സുകാരന്‍ അഹില്‍ , 38 വയസുകാരനായ പട്ടണക്കാട്ടുള്ള ഉദയന്‍ എന്നിവര്‍ക്ക് നല്‍കിയതായി ചാരിറ്റി കോര്‍ഡിനെറ്റര്‍ സാജന്‍ മാടമന യോഗത്തെ അറിയിച്ചു .

പ്രസിഡന്റ് സാജു ജോസഫ് സെക്രെട്ടറി ടോജോ ഏലിയാസ് ട്രെഷറര്‍ ജോണ്‍ ഐസക്,ചാരിറ്റി കോര്‍ഡിനേറ്റര്‍ സാജന്‍ മാടമന എന്നിവര്‍ക്ക് യോഗം നന്ദി രേഖപ്പെടുത്തി .തുടര്‍ന്ന് ചേര്‍ത്തല സംഗമത്തിന്റെ 2018 - 2019 ലെ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു . സ്റ്റോക്ക് ഓണ്‍ ട്രെന്റ്റില്‍ നിന്നുള്ള റിജോ ജോണ്‍ പ്രസിഡന്റ് ആയും ,സാജന്‍ മാടമന സെക്രട്ടറി ആയും ജോസിച്ചന്‍ ജോണ്‍ ട്രെഷറര്‍ ആയും ,ഷെഫീല്‍ഡില്‍ നിന്നുള്ള ആനി പാലിയത്തു ചാരിറ്റി കോര്‍ഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു .

നാട്ടുകാര്‍ തമ്മില്‍ നിരന്തര ബന്ധവും പരസ്പര സഹകരണവും ഊട്ടി ഉറപ്പിക്കുവാന്‍ ഉതകുന്ന തലത്തിലും പ്രെവര്‍ത്തന മേഖല വിപുലീകരിക്കുവാനുള്ള ഭാഗത്തിന്റെ അടിസ്ഥാനത്തിലും അടുത്ത പ്രാവശ്യം മുതല്‍ സംഗമം കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമാക്കുവാന്‍ യോഗത്തില്‍ തീരുമാനം ഉണ്ടായി .
 
Other News in this category

 
 




 
Close Window