Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ മീറ്റിങ്
ഹരികുമാര്‍ ഗോപാലന്‍
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ )യുടെ ഓണത്തോടു അനുബന്ധിച്ചിട്ടുള്ള കമ്മറ്റി മീറ്റിങ് ട്രഷര്‍ ബിനു വര്‍ക്കിയുുടെ ഭവനത്തില്‍ വച്ച് നടന്നു .സെക്രട്ടറി ബിജു ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു .സെപ്തംബര്‍ 22 ശനിയാഴ്ച രാവിലെ വിസ്റ്റന്‍ ടൌണ്‍ ഹാളില്‍ നടക്കുകുന്ന ഓണാഘോഷപരിപാടികള്‍ വന്‍ വിജയമാക്കി തീര്‍ക്കുന്നതിനു എല്ലാവരും ഒത്തൊരുമിച്ചു ഒരു മനസോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അതിലേക്കു വിവിധ കമ്മറ്റികളും അതിന്റെ കണ്‍വീനര്‍മാരെയും തിരെഞ്ഞെടുത്തു.

കലാപരിപാടികളുടെ ഒരുക്കങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നു .ഈ വര്‍ഷത്തെ ഓണം പങ്കെടുക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ഒരു ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ഒരനുഭവമാക്കി തീര്‍ക്കാന്‍ ലിമ നേത്രുതം കൈയും മെയ്യും മറന്നു രംഗത്തിറങ്ങി കഴിഞ്ഞു .
കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് താഴെകാണുന്ന നമ്പരില്‍ ബന്ധപ്പെടുക.07886247099, 07463441725.
 
Other News in this category

 
 




 
Close Window