Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
മഹാപ്രളയത്തെ നേരിടാന്‍ യു.കെ മലയാളികളുടെ കരുണ തേടി 'യുക്മ'
വര്‍ഗീസ് ഡാനിയേല്‍
ഒരു നൂറ്റാണ്ടിനുള്ളില്‍ കേരളം കണ്ട മഹാപ്രളയം നാടിനെ ദുരിതക്കയത്തില്‍ ആക്കിയിരിക്കുന്ന അതി ഭീകരമായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ , പ്രവാസികളെല്ലാം നാട്ടിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സുരക്ഷിതത്വത്തെ പറ്റി ആശങ്കയിലാണ്. വീടുകളുടെ മുകളില്‍ വരെ വെള്ളം കയറി, രക്ഷപെടുവാന്‍ മാര്‍ഗ്ഗമില്ലാതെ ചാനലുകളിലേക്കും രക്ഷാ പ്രവര്‍ത്തകരെയും വിളിച്ചു കരയുന്ന കാഴ്ചകള്‍ നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ദുരിതക്കയത്തിലായ സഹോദരങ്ങള്‍ക്കുവേണ്ടി കഴിയുന്ന സഹായം ചെയ്യുവാന്‍ 'യുക്മ' യു.കെ മലയാളികളുടെ കരുണ തേടുന്നു.


നിരവധി ജീവനുകള്‍ നഷ്ടമായിരിക്കുന്നു. പത്തനംതിട്ടയില്‍ മാത്രം 25000 ത്തിലധികം പേര്‍ എല്ലാം നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാപുകളില്‍ കഴിയുന്നു. എറണാകുളം ജില്ലയില്‍ 35000 ആള്‍ക്കാര്‍ ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്നു. ഒരു ജന്മം മുഴുവന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയതെല്ലാം ഒരു നിമിഷംകൊണ്ട് ഒലിച്ചുപോകുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടിവന്ന ആയിരക്കണക്കിനാളുകള്‍ , ഓണത്തിനായി കരുതിയിരുന്ന കാര്‍ഷിക വിളകള്‍ നശിച്ച കൃഷിക്കാര്‍ , വളര്‍ത്തുമൃഗങ്ങള്‍ വെള്ളത്തില്‍ ഒലിച്ചുപോകുന്നത് കണ്ടു ചങ്കുപൊട്ടി നിലവിളിക്കുന്ന വീട്ടമ്മമാര്‍ , ഭക്ഷണവും പാനീയവുമില്ലാതെ പുരമുകളില്‍ അഭയം തേടിയവര്‍ , ജീവനുവേണ്ടി നിലവിളിക്കുന്ന കുട്ടികള്‍ മുതല്‍ രോഗക്കിടക്കയില്‍ കഴിയുന്ന പ്രായമായവര്‍വരെ.




നമ്മുടെ നാടിനെ ഒന്നടങ്കം മുക്കിയ ഈ മഹാവിപത്തില്‍പെട്ടവരെ സംരക്ഷിക്കുവാന്‍ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ആവതു ശ്രമങ്ങള്‍ നടത്തുന്നുവെങ്കിലും നമ്മളാല്‍ കഴിയുന്ന സഹായത്തിനായി യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ കൈ നീട്ടുകയാണ് . നല്‍കുന്ന ഓരോ പൗണ്ടിനും ഗിഫ്റ്റ് എയ്ഡ് വഴി 25 പെന്‍സ് അധികമായി ലഭിക്കും. കിട്ടുന്ന തുക മുഴുവനും, ഗിഫ്റ്റ് എയ്ഡ് അടക്കം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാനാണ് യുക്മ തീരുമാനിച്ചിരിക്കുന്നത്. കഴിയുമെങ്കില്‍ നമ്മുടെ സഹോദരങ്ങള്‍ക്കായി ഒരു ദിവസത്തെ വരുമാനം നമുക്ക് മാറ്റിവെക്കാം. ഒരു ദിവസത്തെ നമ്മുടെ അദ്ധ്വാനഫലത്തെ സന്മനസ്സോടെ നല്‍കി നിസ്സഹായവരായ അവരെ സഹായിക്കാം. യുകെയിലെ ഓരോ മലയാളിയും മനസ്സു വെച്ചാല്‍ മാന്യമായ ഒരു തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ സാധിക്കും.


കരുണ വറ്റാത്ത സുമനസുകളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് സംഭാവനകള്‍ നല്‍കുവാനുള്ള വിര്‍ജിന്‍ മണിയുടെ ലിങ്ക് ചുവടെ കൊടുക്കുന്നു. കൂടാതെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കായുള്ള അവശ്യ വസ്തുക്കള്‍ സമാഹരിച്ചു നാട്ടിലെത്തിക്കുവാനും യുക്മ അടിയന്തിരമായി മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window