Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
കേരളത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് കൗണ്‍സില്‍ പ്രതിനിധികള്‍
Reporter
പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിനായി കൈകോര്‍ക്കാന്‍ യുകെ മലയാളികളെ ആഹ്വാനം ചെയ്ത് യുകെയിലെ മലയാളി പ്രാദേശിക ഗവണ്മെന്റ് പ്രതിനിധികളും മുന്‍ പ്രതിനിധികളും മത്സരിച്ചവരും. കേരളത്തിലുണ്ടായ വെള്ളപ്പൊക്ക ദുരിതക്കയത്തില്‍ കഷ്ടപ്പെടുന്ന ജനതയ്ക്ക് ഒരു തുണയായി ,കരുതലായി മലയാളി പ്രവാസി സമൂഹം മാറണമെന്ന് കൗണ്‍സില്‍ പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു.

പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസം. അവരുടെ ഭക്ഷണം കുടിവെള്ളം അതുപോലെ ഒലിച്ചുപോയതും തകര്‍ന്നതുമായ വീടുകള്‍ ,റോഡുകള്‍ ,പാലങ്ങള്‍ അവയുടെ ഒക്കെ പുനര്‍ -നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാറ്റിനും നാമകമഴിഞ്ഞു സഹായിക്കേണ്ടതുണ്ട് . ഓണാഘോഷങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്തവര്‍ വളരെ മിതമായി നടത്തിയും പണം മിച്ചം പിടിച്ചും കേരളമുഖ്യമന്ത്രിയുടെ ദിരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്നു .

ഈസ്റ്റ് ഹാമിലെ UAE എക്സ്ചേഞ്ച് പണം സൗജന്യമായി അയക്കാമെന്നു സമ്മതിച്ചിട്ടുണ്ട് .
അതുപോലെ സമാന പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടുകൊണ്ടിരിക്കുന്ന യുക്മ, മലയാളി അസോസിയേഷന്‍ ഓഫ് ദി യുകെ, ഗുരുമിഷന്‍ യുകെ ,മെയിഡ് സ്റ്റോണ്‍ മലയാളി അസ്സോസിയയേഷന്‍ , ലിംകാ ലിവര്‍പൂള്‍ തുടങ്ങിയ അസോസിയേഷനുകളുമായി ചേര്‍ന്നും സംഭാവന അയക്കാവുന്നതാണ്
വിനയപൂര്‍വം
കൗണ്‍സിലര്‍ ഫിലിപ്പ് എബ്രഹാം
കൗണ്‍സിലര്‍ ബൈജു തിട്ടാല
കൗണ്‍സിലര്‍ സുഗതന്‍
എക്സ് കൗണ്‍സിലര്‍ ജോസ് അലക്‌സാണ്ടര്‍
സജീഷ് ടോം
 
Other News in this category

 
 




 
Close Window