Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
കേരളത്തിനായി ജിഎംഎ 20000 പൗണ്ട് സമാഹരിച്ചു
ജോര്‍ജ് ജോസഫ്
പ്രളയക്കെടുതിയില്‍ അതിജീവനത്തിനായി കേരളത്തിനൊപ്പം ലോകം ഒന്നടങ്കം അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. വെള്ളപ്പൊക്ക ദുരിതത്താല്‍ മനസ്സും ജീവിതവും തകര്‍ന്നടിഞ്ഞ മലയാളി സഹോദരങ്ങളെ സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരുന്നതിനായി ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ നടത്തുന്ന ധനസമാഹരണം ചരിത്ര വിജയത്തിലേയ്ക്ക് . പത്ത് ദിവസം കൊണ്ട് 20000 പൗണ്ടാണ് ജിഎംഎയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒഴുകിയെത്തിയത് . ഓഗസ്റ്റ്‌ 15 ന് ആരംഭിച്ച ചാരിറ്റി അപ്പീലിന് വലിയ ജനപിന്തുണയാണ് ഇംഗ്ലീഷ് സമൂഹത്തില്‍ നിന്ന് അനുദിനം ലഭിച്ചുകൊണ്ടിരിക്കുന്നത്. യുകെയിലെ മറ്റൊരു മലയാളി അസ്സോസ്സിയേഷനുകള്‍ക്കും കഴിയാത്ത നേട്ടമാണ് ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ജിഎംഎ നേടിയെടുത്തത്.

ഏറ്റെടുക്കുന്ന ഏത് പദ്ധതികളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് വിജയിപ്പിക്കുന്ന ജിഎംഎ നടത്തുന്ന ഈ ധനസമാഹരണ യജ്ഞം യുകെയിലെ മറ്റ് എല്ലാ അസോസിയേഷനുകള്‍ക്ക് കൂടി മാതൃകയാവുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 25000 പൗണ്ട് അയയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് തുടങ്ങിയ ഈ ചാരിറ്റി അപ്പീല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷ്യം നേടുമെന്ന് പ്രതീക്ഷിക്കുന്നു. പതിവുപോലെ ജിഎംഎ അംഗങ്ങളും , ഗ്ലോസ്റ്റര്‍ഷെയറിലെ പൊതുസമൂഹവും മനസ്സറിഞ്ഞ് സഹായിച്ചപ്പോള്‍ പത്ത് ദിവസങ്ങള്‍ കൊണ്ട് ഇരുപതിനായിരത്തോളം പൗണ്ട് സമാഹരിക്കാന്‍ കഴിഞ്ഞു.
 
Other News in this category

 
 




 
Close Window