Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് 'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ'യുടെ ഫണ്ട് സമാഹരണം
മുരളി മുകുന്ദന്‍
സമാനതകള്‍ ഇല്ലാത്ത പ്രളയ ദുരിതത്തിലൂ ടെയാണ് കേരളം ഇപ്പോള്‍ കടന്നു പോയികൊണ്ടിരിക്കുന്നതെന്നും അതിനാല്‍ എല്ലാ യുകെ മലയാളികളും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ കേരളത്തിലുള്ളവര്‍ക്ക് ചെയ്ത് കൊടുക്കണമെന്ന് ആഹ്വാനം ചെയ്ത് മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ രംഗത്തെത്തി. കേരളത്തിനകത്തും , പുറത്തുമുള്ള ഓരോ മലയാളിയേയും ഈ മഹാദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശ നഷ്ട്ടങ്ങളും വിപത്തുമാണ് പ്രിയ നാടും , നാട്ടുകാരും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അസോസിയേഷന്‍ വിലയിരുത്തുന്നു.

ഈ പ്രളയക്കെടുതി തീര്‍ന്നാലും ഇപ്പോള്‍ ഏതാണ്ടെല്ലാം നഷ്ട്ടപ്പെട്ട ദുരിതാശ്വാസ ക്യാമ്പിലും , വീട് വിട്ടിറങ്ങി മറ്റിടങ്ങളിലും താമസിക്കുന്നവരുടെ ദുരിതങ്ങള്‍ പെട്ടെന്നൊന്നും തീരുന്നതല്ല. അതുകൊണ്ട് ഇപ്പോള്‍ കേരളത്തിനും , ദുരന്ത ബാധിതര്‍ക്കും വേണ്ടത് പ്രവാസികളായ നമ്മുടെ കനിവോ, സഹതാപമോ ഒന്നും അല്ല അവര്‍ക്കും നാടിനും വേണ്ടത് നഷ്ട്ടപ്പെട്ടെതെല്ല്‌ലാം വീണ്ടും കെട്ടിപ്പടുത്തുയര്‍ത്തുവാനുള്ള സാമ്പത്തിക സഹായങ്ങളാണ് ആവശ്യമെന്നും അസോസിയേഷന്‍ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ മനസ്സില്‍ നന്മയുള്ളവര്‍ക്കെല്ലാം ,നമ്മുടെയെല്ലാം ഒരു ദിവസത്തെ വേതനമോ ഇഷ്ട്ടപ്പെട്ട തുകയോ നമുക്ക് കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് ,
നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി , പ്രിയ നാടിനു വേണ്ടി നീക്കിവെക്കാം .

ഈ ദുരന്തത്തില്‍ പെട്ടവരെയെല്ലാം വീണ്ടും മെച്ചപ്പെട്ട ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയെന്നത് ഓരൊ മലയാളികളുടെയും കടമയും , ചുമതലയും , ഉത്തരവാദിത്വവും ആണെന്നും അസോസിയേഷന്‍ ആഹ്വാനം ചെയ്യുന്നു.

അടുത്ത മാസം ലണ്ടനില്‍ നടത്തുന്ന ഓണപ്പരിപാടികളില്‍ നിന്നും കിട്ടുന്ന പരസ്യ വരുമാനവും ,
ലാഭവുമൊക്കെ 'കേരള ഫ്‌ളഡ് റിലീഫ് ഫണ്ടി 'ലേക്ക് മാറ്റി വെച്ചും. ഇതിന് മുന്നോടിയായി
'മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ', കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ
നിധിയിലേക്ക് ഒരു ഫണ്ട് സമാഹരണം നടത്തി ഒരു വലിയ തുക 'കേരള ഫ്‌ളഡ് റിലീഫ് ഫണ്ടി'ലേക്ക്
കൈമാറുവാന്‍ തീരുമാനിച്ചിരിക്കുകയാണ് . ഇന്നലെയും , ഇന്നുമായി ഇതുവരെ 6 ,000 പൗണ്ടോളം സമാഹരിച്ചു കഴിഞ്ഞു .ഇനിയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിക്കുന്നു.

പണം കൊടുക്കുവാനും ,മറ്റും കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കാം.
 
Other News in this category

 
 




 
Close Window