Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
പ്രളയബാധിതരെ സഹായിക്കാന്‍ യുകെകെസിഎയുടെ 51 യൂണിറ്റുകളും കൈകോര്‍ക്കുന്നു
സണ്ണി ജോസഫ്
കേരളത്തിലെ മഹാപ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടവര്‍ക്കായി യുകെകെസിഎയുടെ കൈത്താങ്ങ്. യുകെകെസിഎയുടെ 51 യൂണിറ്റുകളും സജീവമായി ഈ കാര്യണ്യ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. മിക്ക യൂണിറ്റുകളും ഓണാഘോഷം പോലും ഉപേക്ഷിച്ചാണ് ഫണ്ട് ശേഖരിക്കുന്നത്.


യുകെകെസിഎ സമുദായ സംഘടനയാണെങ്കിലും ജാതിമത ഭേദമന്യേ അയിരിക്കും ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. ഫണ്ട് ശേഖരിക്കുന്നവര്‍ തന്നെ അര്‍ഹരായവരെ കണ്ടെത്തുന്നു എന്ന ആശയമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സെന്‍ട്രല്‍ കമ്മറ്റിയില്‍ ഉണ്ടായത്. യുകെയിലെമ്പാടുമുള്ള 110 ല്‍പരം നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ വഴിയായിരിക്കും അര്‍ഹരായവരെ കണ്ടെത്തുക. സഹായം അനര്‍ഹരായവര്‍ക്കു ലഭിക്കുന്നില്ല എന്ന് ഉറപ്പുവരുത്തും.


യൂണിറ്റ് വഴിയോ നേരിട്ടോ ഈ ഉദ്യമത്തില്‍ പങ്കാളികളാകാമെന്നു യുകെകെസിഎ അറിയിച്ചു.

UKKCA AC No: 01608932
SORT CODE : 40 -24 -30
REF -FLOOD RELIEF
 
Other News in this category

 
 




 
Close Window