Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
എം.എം.സി.എ ചാരിറ്റി സംഗീത സംഗീത സായാഹ്നവും ഓണാഘോഷവും ഫോറം സെന്ററില്‍
Reporter
വിത്യസ്തമായ ചിന്തകളിലൂടെ മലയാളി അസോസിയേഷനുകള്‍ക്ക് മാതൃകയാവുകയാണ് മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ). യു കെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ എം.എം.സി.എ തങ്ങളുടെ ഓണാഘോഷ പരിപാടികളും പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി നടത്തി കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാന്‍ ഫണ്ട് ശേഖരിക്കുവാന്‍ ഒരുങ്ങുകയാണ്. വളരെ കെങ്കേമമായി തങ്ങളുടെ ഓണാഘോഷവും

ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും നടത്താനായിരുന്നു ആലോചിച്ചിരുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് പാഷാണം ഷാജിയും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തിന്റെ സാഹചര്യത്തില്‍ ദുരന്തബാധിതര്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ സ്റ്റേജ് ഷോ റദ്ദാക്കുകയും പരിപാടികള്‍ ലളിതമായി നടത്തി ലഭിക്കുന്ന തുക വിഷമമനുഭവിക്കുന്നവരെ സഹായിക്കുവാനു ടീം എം.എം.സി.എ തീരുമാനിക്കുകയായിരുന്നു.


കേരളത്തിലെ ദുരിതബാധിതരെ സഹായിക്കുവാന്‍ വൈകുന്നേരം 4 മുതല്‍ യു കെയിലെ പ്രശസ്ത ഗായകര്‍ പങ്കെടുക്കുന്ന സംഗീത സായാഹ്നവും, മാഞ്ചസ്റ്റര്‍ മേളം അവതരിപ്പിക്കുന്ന ചെണ്ടമേളവും മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കും. പരിപാടികള്‍ കാണുവാനും ആസ്വദിക്കുവാനും എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും.പ്രത്യേകം ടിക്കറ്റ് ഉണ്ടായിരിക്കുന്നതല്ല. സുമനസുകള്‍ക്ക് ചാരിറ്റി ഫണ്ടിലേക്ക് സoഭാവന നല്‍കാവുന്നതാണ്.


ഓണാഘോഷ പരിപാടികള്‍ രാവിലെ പതിനൊന്നിന് പൂക്കളമിട്ട്, ഇന്‍ഡോര്‍ മത്സരങ്ങളോടെ ആരംഭിക്കും. അംഗങ്ങള്‍ക്കായി എം.എം.സി.എ ടോഫിക്കും അലീഷാ ജിനോ മെമ്മോറിയല്‍ ട്രോഫിക്കും വേണ്ടിയുമുള്ള വടംവലി മത്സരവും തുടര്‍ന്ന് ലളിതമായ ഓണസദ്യയും ഉണ്ടായിരിക്കും.


വൈകിട്ട് 3 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം യുകെയിലെ ഉന്നത സിവില്‍ സര്‍വ്വീസുകാരനായ ഡോ.അനൂജ് മാത്യു ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. മൈക്ക് കേന്‍ എം.പി., യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സിലര്‍മാരായ മുന്‍ മേയര്‍ എഡ്ഡി ന്യൂമാന്‍, സാറാ ജഡ്ജ്ജ്, ബ്രയാന്‍ ഒ നീല്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ആശംസകള്‍ അര്‍പ്പിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ ട്രഷറര്‍ സാബു ചാക്കോ നന്ദി രേഖപ്പെടുത്തും. യോഗത്തില്‍ വച്ച് മുന്‍ പ്രസിഡന്റുമാരെ ആദരിക്കും. ജി.സി.എസ്.ഇ യിലേയും എ ലെവലിയേയും വിജയികള്‍ക്ക് അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്യും. അസോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ ശിശുദിനാഘോഷ മത്സരങ്ങളുടെയും കായിക മത്സരങ്ങളിലെയും വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യും.

തുടര്‍ന്ന് അസോസിയേഷന്‍ ഡാന്‍സ് സ്‌കൂളിലെ കുട്ടികളുടെയും, അംഗങ്ങളുടെയും കലാപരിപാടികള്‍ ഉണ്ടായിരിക്കും.


വൈകുന്നേരം 4 മണിക്ക് യുകെയിലെ പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന സംഗീത സായാഹ്നവും മറ്റ് പരിപാടികളും ഉണ്ടായിരിക്കും. ചാരിറ്റി ഫണ്ട് ശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയില്‍ മാഞ്ചസ്റ്റര്‍ മേളം അവതരിപ്പിക്കുന്ന ചെണ്ടമേളം ഉള്‍പ്പെടെ നിരവധി കലാപരിപാടികള്‍ ഉണ്ടായിരിക്കും. പ്രത്യേകം ടിക്കറ്റ് വയ്ക്കാതെ പൊതു ജനങ്ങള്‍ക്കായി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ സംബന്ധിക്കുന്നവര്‍ സ്വമനസാലെ നല്‍കുന്ന സംഭാവനകള്‍ സ്വീകരിക്കുന്നതാണ്.


എം.എം.സി.എയുടെ ചാരിറ്റി ഓണാഘോഷ പരിപാടികള്‍ വന്‍വിജയമാക്കുവാന്‍ എല്ലാവരേയും ടീം എം.എം.സി.എ യ്ക്ക് വേണ്ടി സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ചെയ്യുന്നു.
 
Other News in this category

 
 




 
Close Window