|
ഈ ഓണക്കാലത്ത് കേരളം നേരിട്ട പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ കേരളാ വെള്ളപ്പൊക്ക ദുരിതാശ്വാസ ധനശേഖരണാര്‍ത്ഥം വിപുലമായ രീതിയില്‍ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയാക്കി.
വിശിഷ്ട അതിഥിയായി എത്തുന്നത് കേരളത്തിന്റെ സ്വന്തം കളക്ടര്‍ ആയിരുന്ന രാജമാണിക്ക്യം I.A.S, അദ്ദേഹത്തിനോടൊപ്പം ക്രോയ്‌ഡോണ്‍ Ex-Mayor മഞ്ജു ഷാഹുല്‍ ഹമീദ്, എന്നിങ്ങനെ സാമൂഹിക സാംസ്‌കാരിക രംഗത്തെ വിശിഷ്ട വൃക്തികളാണ്.
വൈകിട്ട് 5മുതല്‍ പ്രത്യേക ഭജന, സര്‍വ്വൈശ്വര്യ പൂജ (മുരളി അയ്യരുടെ നേതൃത്വത്തില്‍), ദീപാരാധന, ഓണസദ്യ എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍. സര്‍വ്വൈശ്വര്യ പൂജയില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ ദയവായി വിളക്ക് പൂവ് തട്ടം ഇവ കൊണ്ടുവരേണ്ടതാണ്. ഓണസദ്യയില്‍ കൂടി സമാഹരിക്കുന്ന തുക പ്രളയകെടുതി അനുഭവിച്ച നമ്മുടെ നാടിനെ ഒരുകൈത്താങ്ങായി നല്‍കുന്നതാണ്.
പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue:
West Thornton Community Centre,
731-735, London Road, Thornton Heath,
Croydon CR7 6AU |