Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെകെസിഎ വിമന്‍സ് ഫോറം പ്രഥമ വാര്‍ഷികവും കലാസാംസ്കാരിക സമ്മേളനവും നവംബര്‍ 17 ന്
മോളമ്മ ചെറിയാന്‍ മഴുവഞ്ചേരില്‍
യുകെകെസിഎ വിമന്‍സ് ഫോറം പ്രഥമ വാര്‍ഷികവും കലാസാംസ്കാരിക സമ്മേളനവും നവംബര്‍ 17 ന് ബര്‍മിംഗ്ഹാമിലെ യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ നടത്തപെടുന്നു. ഈ കലാസന്ധ്യയിലേയ്ക്ക് എല്ലാ ക്നാനായ കാത്തലിക്ക് കുടുംബാംഗങ്ങളേയും സ്വാഗതം ചെയ്യുന്നു. രാവിലെ 11 മണിക്ക് യുകെയിലെ ക്നാനായ പുരോഹിതര്‍ ഒന്ന്ചേര്‍ന്ന് അര്‍പ്പിക്കുന്ന ദിവ്യബലിയോടെ ആഘോഷങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് സമുദായാംഗങ്ങള്‍ രചിച്ച് സംഗീതം നല്‍കി കലാഭവന്‍ നൈസ് സേവ്യര്‍ ദൃശ്യഭാഷ്യം ചമച്ച് യുകെയിലെ ക്നാനായ വനിതകള്‍ ഒന്ന് ചേര്‍ന്നു അവതരണ നൃത്തശില്പവുമായി അരങ്ങത്തെത്തുന്നു.


വിമന്‍സ് ഫോറത്തിന്റെ ലോഗോ പ്രകാശനം, മുന്‍പ് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം, വനിതാ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ തരത്തില്‍ ഉള്ള സാംസ്കാരിക കലാ പരിപാടികള്‍ എന്നിവ ആസ്വദികാനും സമ്മേളനം ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാനും ഏവരേയും സ്വാഗതം ചെയ്യുന്നു. യുകെകെസിഎ വിമണ്‍സ് ഫോറത്തിന്റെ ചരിത്രത്തില്‍ പുതിയൊരദ്ധ്യായം എഴുതിച്ചേര്‍ത്ത് താളുകള്‍ മടക്കുമ്പോള്‍ സ്നേഹത്തോടെ സ്മരിക്കേണ്ട സുമനസുകള്‍ പലതാണ്. നന്ദിയോടെ ഓര്‍ക്കേണ്ട മുഖങ്ങള്‍ അനവധിയാണ്. നോട്ടിങ്ഹാം ചിന്നാസ് കേറ്ററിംഗിന്റെ സ്വാദിഷ്ടമായ വിവിധ തരത്തിലുള്ള ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കുന്നതാണ്.
 
Other News in this category

 
 




 
Close Window