Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഷെഫീല്‍ഡില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഓള്‍ യുകെ വോളി ബോള്‍ ടൂര്‍ണമെന്റ്
ഡോണി സ്കറിയ
കഴിഞ്ഞ രണ്ട് വര്‍ഷമായ് ഷെഫീല്‍ഡില്‍ സംഘടിപ്പിച്ച ഓള്‍ യുകെ വോളി ബോള്‍ ടൂര്‍ണമെന്റ് റെ പ്രശംസ നേടിയ ടൂര്‍ണമെന്റാണ്. 2012 ല്‍ രൂപീകരിച്ച ഷെഫീല്‍ഡ് സ്ട്രൈക്കേഴ്സ് വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 2016 മുതല്‍ നടത്തിവരുന്ന ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഓരോ വര്‍ഷവും പത്തിലേറെ പ്രമൂഖ ക്ലബ്ബ്കളാണ് പങ്കെടുക്കുന്നത്. ഷെഫില്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ ചാരിറ്റിക്ക് വേണ്ടിയാണ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഫണ്ട് ശേഖരിക്കുക എന്ന ലക് ഷ്യം കൂടിയുണ്ടായിരുന്നു ഈ വോളിബോള്‍ ടൂര്‍ണമെന്റിന്.

ഇക്കുറി നടത്തുന്ന വോളി ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 20- ശനിയാഴ്‌ച ,ഷെഫീല്‍ഡ് ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടുകയാണ്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് കേരളത്തിലെ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിച്ച വര്‍ക്കു വേണ്ടിയുള്ള ധന ശേഖരാണാര്‍ത്ഥം ആണ് നടത്തപ്പെടുന്നത്.

ഈ വര്‍ഷത്തെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നല് കുന്ന ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനo നേടുന്ന ടീമിന് ട്രോഫിയും ക്യാഷ് അവാര്‍ഡും, ഏറ്റവും നല്ല കളിക്കാരനു വ്യക്തിഗത സമ്മാനവും കൂടാതെ ,സ്പിരിറ്റ് ഓഫ് ദി ഗെയിം ട്രോഫിയും നല്‍കുന്നതായിരിക്കും.

യു. കെ യിലെ പ്രമുഖ ടീമുകള്‍ ഇതിനോടകം തന്നെ പേരുകള്‍ നല്‍കി കഴിഞ്ഞു.സംഘാടകരായ ഷെഫീല്‍ഡ് സ്റ്റ്രൈക്കേഴ്സ് വോളീബോള്‍ ക്ലബ്ബ് ഈ ടൂര്‍ണ്ണമെന്റിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.
 
Other News in this category

 
 




 
Close Window