Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വിജയദശമി ആഘോഷങ്ങള്‍
Reporter
കേരളത്തിനൊരു കൈത്താങ്ങുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദി നടത്തിയ ചാരിറ്റി ഇവന്റ് വളരെ വിപുലമായ ചടങ്ങുകളോടെ ഈ കഴിഞ്ഞ ദിവസം നടത്തപ്പെട്ടു. കേരളത്തിലെ പ്രളയബാധയില്‍ നമ്മുടെ നാടിനൊപ്പം നിന്ന ബഹുമാനപെട്ട മുന്‍ കളക്ടര്‍ കൂടിയായ രാജമാണിക്യം ഐഎസ് മുഖ്യ അതിഥിയായി എത്തിയതും ചടങ്ങുകള്‍ക്കു മാറ്റുകൂട്ടി എല്‍.എച്ച്.എ ഭജന സമിതിയുടെ പ്രേത്യേക ഭജനയും, സര്‍വൈശ്വര്യപൂജയും നടന്നു.



കേരളത്തെ ബാധിച്ച പ്രളയബാധയില്‍ നാടിനൊപ്പം നിന്ന നമ്മുടെ സ്വന്തം കളക്ടര്‍ രാജമാണിക്യം അദ്ദേഹത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ് പൊന്നാട അണിയിച്ചു ആദരിച്ചു. കഴിഞ്ഞ കുറെ കാലങ്ങളായി യു.കെയിലെ വിവിധ ഹിന്ദു സംഘടനകള്‍ക്കു നല്‍കി വരുന്ന സഹായ സഹകരണങ്ങള്‍ക്കായി സദാ ദിവാകരന്‍ (ഹേവാട്‌സ് ഹീത്ത്) അദ്ദേഹത്തെ മുന്‍ കളക്ടര്‍ രാജമാണിക്യം വേദിയില്‍ വെച്ചു ആദരിക്കുകയുണ്ടായി.



ഗുരുവായൂരപ്പ സന്നിധിയില്‍ ഗാനാര്‍ച്ചനയുമായി ക്രോയ്ഡോണിലെ അനുഗ്രഹീത കലാകാരന്മാരായ സുധീഷ് സദാനന്ദന്‍, സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ ഗാനാര്‍ച്ചന വളരെ ഹൃദ്യമായിരുന്നു തുടര്‍ന്നു ദീപാരാധനയും ഓണസദ്യയും നടന്നു ഓണസദ്യയിലൂടെ സമാഹരിച്ച തുക പ്രളയബാധിച്ചവര്‍ക്കായി നല്‍കും ഗുരുവായൂരപ്പന്റെ സാന്നിധ്യം നിറഞ്ഞു നിന്ന ഈ പരുപാടിയില്‍ പങ്കെടുത്ത എല്ലാ നല്ലവരായ ആളുകള്‍ക്കും ഭഗവത് നാമത്തില്‍ നന്ദി രേഖപെടുത്തുന്നതായി സംഘാടകര്‍ അറിയിച്ചു.


ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ വിജയദശമി ആഘോഷങ്ങള്‍ ഒക്ടോബര്‍ 19 രാവിലെ 9 മണി മുതല്‍ 11 മണി വരെ ത്രോണ്‍ട്രോണ്‍ ഹീത്ത് മുരുകന്‍ ക്ഷേത്രത്തില്‍ വെച്ച് എല്ലാ വര്‍ഷത്തെയും പോലെ വിപുലമായ ചടങ്ങുകളോടെ നടത്തപെടുന്നതാണ് കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ളവര്‍ മുന്‍കൂട്ടി പേരുവിവരങ്ങള്‍ നല്‍കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Suresh Babu: 07828137478,
Subhash Sarkara: 07519135993,
Jayakumar: 07515918523,
Geetha Hari: 07789776536,
Diana Anilkumar: 07414553601

Venue:
West Thornton Community Centre,
731-735, London Road,
Thornton Heath, Croydon CR7 6AU
Email:info@londonhinduaikyavedi.org
 
Other News in this category

 
 




 
Close Window