|
കായിക പ്രേമികള്‍ക്കായി യുകെകെസിഎ ഒരുക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ ഒന്നിന് ഡെര്‍ബിയില്‍ നടക്കും. 51 യൂണിറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് പുതിയ വിജയികള്‍ക്കായി കാതോര്‍ക്കുന്നു.
ആതിഥ്യമരുളുന്ന ഡെര്‍ബി യൂണിറ്റിലെ താരങ്ങള്‍ കന്നിയങ്കത്തിനിറങ്ങുന്നു. 50 ഓളം ടീമുകള്‍ മത്സരത്തില്‍ വെറും വാശിയോടെയും പോരാടുമ്പോള്‍ ആവേശം അലതല്ലും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ യുകെകെസിഎ ട്രഷറര്‍ വിജി ജോസഫുമായി ബന്ധപ്പെടേണ്ടതാണ്. |