Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെകെസിഎ വിമന്‍സ് ഫോറം പ്രഥമ വാര്‍ഷികവും കലാസാംസ്കാരിക സമ്മേളനവും
മോളമ്മ ചെറിയാന്‍
യുകെകെസിഎ വിമന്‍സ് ഫോറം പ്രഥമ വാര്‍ഷികവും കലാസാംസ്കാരിക സമ്മേളനവും ഇന്ന് ബര്‍മിംഗ്ഹാമില്‍ . ചെയര്‍പേഴ്സണ്‍ ടെസ്സി ബെന്നി മാവേലിയുടേയും മറ്റ്‌ കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.


വാര്‍ഷികാഘോഷചടങ്ങിന് മുഖ്യാതിഥിയായി നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന ഡോ മേഴ്‌സി ജോണ്‍ മൂലക്കാട്ടിനെ വിമന്‍സ് ഫോറം കമ്മിറ്റി അംഗങ്ങളും വനിതാ പ്രതിനിധികളും ചേര്‍ന്ന് ബുധനാഴ്ച മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു .


യുകെകെസി എയുടെ ആസ്ഥാന മന്ദിരത്തില്‍ രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന ദിവ്യബലിയിലും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും കലാ സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കുന്നതിനായി എല്ലാ ക്നാനായ കുടുംബങ്ങളേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.


യുകെകെസിഎ മാഞ്ചസ്റ്റര്‍ , വിഗണ്‍ ,കോവെന്ററി , ബിര്‍മിങ്ഹാം , വുസ്റ്റര്‍ ആന്‍ഡ് കാര്‍ഡിഫ് എന്നീ യൂണിറ്റുകളില്‍ നിന്നുള്ള വനിതാ അംഗങ്ങള്‍ ഒന്ന് ചേര്‍ന്ന് അവതരിപ്പിക്കുന്ന സ്വാഗതനൃത്തം ആഘോഷപരിപാടിയുടെ മുഖ്യ ആകര്‍ഷണമാണ് .
 
Other News in this category

 
 




 
Close Window