|
സാഹിത്യകാരന്‍ , സാമൂഹ്യ ശാസ്ത്രജ്ഞന്‍ ,പ്രഭാഷകന്‍ ,അദ്ധ്യാപകന്‍ എന്ന നിലകളിലെല്ലാം ചിരപരിചിതനായ ഡോ .എന്‍ പി .ഹാഫിസ് മുഹമ്മദ് ലണ്ടനില്‍ എത്തുന്നു . 25ന് വൈകിട്ട് 5 മുതല്‍ 'മലയാളി അസോസിയേഷന്‍ ഓഫ് ദി യു.കെ' യുടെ ആഭിമുഖ്യത്തില്‍ ,
'കട്ടന്‍ കാപ്പിയും കവിതയും കൂട്ടായ്മ 'യുടെ സദസ്സില്‍ മുഖ്യാതിഥിയായിക്കും
അദ്ദേഹം. ബാലസാഹിത്യത്തില്‍ കേന്ദ്ര / കേരള സാഹിത്യ അക്കാദമി പുരസ്‌കാര
ജേതാവും, സാമൂഹിക പ്രവര്‍ത്തകനും സാമൂഹ്യ ശാസ്ത്രജ്ഞനും , പ്രഭാഷകനുമായ
ഡോ. ഹാഫീസ് മുഹമ്മദ് വൈകീട്ട് ലണ്ടനിലെ മനോപാര്‍ക്കിലുള്ള 'കേരള
ഹൌസി ല്‍ വെച്ച് 'മലയാള ബാലസാഹിത്യത്തിന്റെ വളര്‍ച്ച , ഭാഷയിലെ
ആംഗലേയത്തിന്റെ സ്വാധീനം, കോഴിക്കോടിന്റെ സാഹിത്യ സംഭാവനകള്‍ , കേരളത്തിന്റെ
സാമൂഹിക നവീകരണം, 'മദ്യ - കേരള'ത്തിന്റെ സാമൂഹിക പ്രതിസന്ധികള്‍ മുതല്‍ ഇപ്പോഴുള്ള കേരളത്തിന്റെ സ്ഥിതി വിശേഷങ്ങള്‍ ' തുടങ്ങി അനേകം വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നു .
പ്രമുഖ സാഹിത്യകാരനായ എന്‍.പി .മുഹമ്മദിന്റെ പുത്രനായ ഡോ .ഹാഫീസ് മുഹമ്മദ് , കേരള സര്‍വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ രണ്ടാം റാങ്കോടെ ബിരുദാനന്തര ബിരുദവും , ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് എം.ഫിലും കരസ്ഥമാക്കിയ ശേഷം 'മലബാറിലെ മാപ്പിള മുസ്‌ലിം മരുമക്കത്തായത്തിന്റെ സാമൂഹിക പശ്ചാത്തലം' എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട് .
കോഴിക്കോട്ടെ ഫറൂഖ് കോളേജില്‍ സോഷ്യോളജി വിഭാഗത്തില്‍ മുപ്പതുവര്‍ഷക്കാലം അദ്ധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം , ഏറ്റവും മികച്ച അദ്ധ്യാപകനുള്ള 'എം.എം. ഗനി' അവാര്‍ഡും , 'പൂവും പുഴയും' എന്ന ഗ്രന്ഥത്തിനു ഇടശ്ശേരി അവാര്‍ഡും , 'മുഹമ്മദ് അബ്ദുറഹ്മാന്‍ 'എന്ന ഗ്രന്ഥത്തിന് , കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പുരസ്കാരവും നേടിയിട്ടുണ്ട്. 'കുട്ടിപ്പട്ടാളത്തിന്റെ കേരള പര്യടനം 'എന്ന കൃതിക്ക് - മികച്ച ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഇദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ തലവനാണ് .
ഒപ്പം കോഴിക്കോട്ടെ 'സുരക്ഷ ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ റീഹാബിലിറ്റേഷന്‍ സെന്ററി'ന്റെ ഡയറക്ടറും, കൗണ്‍സിലറും കൂടിയാണ്. |