|
അഞ്ചാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം 24 ന് ക്രോയ്ഡോണില്‍ നടക്കും. ത്രോണ്‍ടോണ്‍ഹീത്ത് കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി. ഇത്തവണ നൂറില്‍ പരം നാദോപാസകര്‍ കര്‍ണാടിക്, ഡിവോഷണല്‍ , സെമി ക്ലാസിക്കല്‍ , ഹിന്ദുസ്ഥാനി, ഇന്സ്ട്രുമെന്റല്‍ മുതലായ സംഗീത ശാഖകള്‍ അവതരിപ്പിക്കും.
കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ യു.കെ യിലെ അനുഗ്രഹീത കലാകാരന്‍ രാജേഷ് രാമന്‍ സംഗീതോത്സവത്തിനു നേതൃത്വം നല്‍കും. സമ്പത് കുമാര്‍ ആചാര്യ (MA , MPhil - സപ്തസ്വര സ്കൂള്‍ ഓഫ് മ്യൂസിക്), സേതു വാരിയര്‍ (ആകാശവാണി നാഷണല്‍ അവര്‍ഡ് ജേതാവ്), ജോസ് ജെയിംസ് (ഗാനഭൂഷണം), ഘടം പ്രകാശ് (മൃദംഗം), മനോഹരന്‍ രതീഷ്‌കുമാര്‍ (വയലിന്‍ ), ഹിന്ദുസ്ഥാനി സംഗീത വിദുഷി പ്രാചി റാണഡേ, സൂരജ് പുട്ടിഗെ (വയലിന്‍/ ഫ്ലൂട്ട് - SAARC ഫെസ്റ്റിവല്‍ ഗോള്‍ഡ് മെഡല്‍ ജേതാവ്) , കൂടാതെ യുകെയിലെ മറ്റു കലാകാരന്മാരും സംഗീതവിദ്യാര്‍ത്ഥികളും ചേരും. യുകെയിലെ യുവസംഗീത പ്രതിഭകളായ ജിയാ ഹരികുമാര്‍ , ടെസ്സ ജോണ്‍ , നിവേദ്യ സുനില്‍ , ലക്ഷ്മി രാജേഷ് എന്നിവരും ഗാനാര്‍ച്ചനയില്‍ പങ്കെടുക്കുന്നു. ഗായിക സുപ്രഭയും, ഗോപി നായരും അവതാരകരായി എത്തുമ്പോള്‍ , ഉല്ലാസ് ശങ്കരന്‍ശബ്ദവും.വെളിച്ചവും കൈകാര്യം ചെയ്യുന്നു.
യുകെയിലെ എല്ലാ സംഗീതാസ്വാദകരെയും ലണ്ടന്‍ ഹിന്ദു ഐക്യവേദിക്കായി തെക്കുംമുറി ഹരിദാസ് സ്വാഗതം ചെയ്തു.
ഇംഗ്ലണ്ടിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രഗത്ഭരായ , ക്രോയ്ഡോണ്‍ മുന്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദ്, കൗണ്‍സിലര്‍ ടോം ആദിത്യ(ബ്രിസ്റ്റോള്‍ ), കൗണ്‍സിലര്‍ Dr ശിവ (Welwyn council) എന്നിവരോടൊപ്പം മുഖ്യാതിഥിയായി രാജാമണിക്ക്യം IAS എത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601 |