Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ആഷ്‌ഫോര്‍ഡില്‍ ചരിത്രം കുറിച്ചു; ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷം 'ഉദയം' ജനുവരി 5ന്
ജോണ്‍സണ്‍ ആഷ്‌ഫോര്‍ഡ്
ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കെ വി ജോര്‍ജുകുട്ടി മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രാഫിക് വേണ്ടിയുള്ള ഒന്നാമത് അഖില യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് അതിവിപുലമായി നടന്നു. രാവിലെ പത്തു മണിയ്ക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്തു.

യുകെയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ടീമുകള്‍ മാറ്റുരയ്ക്കാന്‍ എത്തുകയും വാശിയേറിയ മത്സരങ്ങള്‍ നാലു കോര്‍ട്ടുകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത മത്സരങ്ങള്‍ ദര്‍ശിക്കുവാന്‍ സ്വദേശികളും വിദേശികളും അടക്കം അനവധി ആളുകള്‍ പവലിയനില്‍ സന്നിഹിതരായിരുന്നു.


അതികഠിനമായ പ്രാഥമിക റൗണ്ടിന് ശേഷം മത്സരങ്ങള്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുകയും ക്വാര്‍ട്ടര്‍ കടന്ന് (ജിന്‍സ്, ലെവാന്‍ എന്നിവരടങ്ങിയ നോര്‍ത്താംപ്ടണ്‍, ജോബിയും സിനുവും അണിനിരന്ന വോക്കിംഗ്, കേംബ്രിഡ്ജില്‍ നിന്നുള്ള ബിജു, പ്രവീണ്‍, മെയ്ഡ്‌സ്റ്റോണിനെ പ്രതിനിധീകരിച്ച് നിപ്പിയും അമലും സെമിഫൈനല്‍ മത്സരങ്ങളില്‍ ഏറ്റുമുട്ടി.

വാശിയേറിയ സെമി ഫൈനലുകള്‍ക്ക് ശേഷം നോര്‍ത്താംപ്ടണും മെയിഡ്‌സ്റ്റോണും ഫൈനലില്‍ പ്രവേശിക്കുകയും മറ്റ് രണ്ട് ടീമുകള്‍ ലൂസേഴ്‌സ് ഫൈനലില്‍ ഏറ്റുമുട്ടി വോക്കിംഗില്‍ നിന്നുള്ള ജോബിയും സിനുവു മൂന്നാം സ്ഥാനം കരസ്ഥമാക്കി.

അത്യന്തം ആവേശം നിറഞ്ഞ കലാശ പോരില്‍ നോര്‍ത്താംപ്ടണ്‍ ഒരു സെറ്റിന് എതിരെ രണ്ട് സെറ്റുകള്‍ക്ക് മെയിഡ് സ്റ്റോണിനെ തോല്‍പ്പിച്ച് കിരീടമണിഞ്ഞു.

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജിന്‍സിനും ലെവിനും കെ വി ജോര്‍ജുകുട്ടി മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 250 പൗണ്ട് ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം നേടിയ നിപ്പി, അമല്‍ എന്നിവര്‍ക്ക് 125 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനം നേടിയ ജോബിയും സിനുവിനും (വോകിംങ് 75 പൗണ്ടും സമ്മാനം നല്‍കുകയുണ്ടായി. ജസ്റ്റിന്‍ ജോസഫ് (പ്രസിഡന്റ്) മോളി ജോളി (വൈസ് പ്രസിഡന്റ് ), സിജോ ജയിംസ് (ജോ സെക്രട്ടറി), ജെറി ജോസ് (ട്രഷറര്‍) എന്നിവര്‍ സമ്മാന ദാനം നിര്‍വഹിക്കുകയുണ്ടായി.



തോമസ്, ബൈജു, ജോണ്‍സണ്‍ തോമസ്, രാജീവ്, സോനു, ജോണ്‍സണ്‍ മാത്യൂസ്, ഡോ റിതേഷ്, ജോജി കോട്ടക്കല്‍, ജോളി ആന്റണി, ജോളി തോമസ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

സാംചീരന്‍, സജീ ഗോപാലന്‍, സോജാ മധു, സൗമ്യ, ലിന്‍സി, മനോജ് ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വിഭ സമൃദ്ധമായ ഭക്ഷണം ഏവര്‍ക്കും ഇഷ്ടപ്പെട്ടു.

തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷത്തിന്റെ ലോഗോ ഉദയം അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ മാത്യൂസിന് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വന്‍ വിജയമാക്കി തീര്‍ത്ത ഏവരോടും ആഷേഫോര്‍ഡ് മലയാളി അസോസിയേഷന്റെ സെക്രട്ടറി ട്രീസാ സുബിന്‍ നന്ദി സന്ദേശത്തിലൂടെ അറിയിക്കുകയുണ്ടായി.

സജ്ജീകരണത്തിലും ആതിഥേയത്വത്തിലും മികച്ച നിലവാരം പുലര്‍ത്തിയെന്ന് മത്സരങ്ങളില്‍ പങ്കെടുത്ത ടീമുകള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

ഉദയം


ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14ാമത് ക്രിസ്മസ് പുതുവത്സര ആഘോഷം ഉദയം ജനുവരി 5 ശനിയാഴ്ച വൈകുന്നേരം നാലു മണി മുതല്‍ നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായി ആഘോഷിക്കുന്നു.

ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ക്ക് 2018 ഡിസംബബര്‍ 4ാം തിയതി വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ കരോള്‍ സര്‍വീസോടെ ആരംഭം കുറിച്ചു. തപ്പിന്റെയും തുടിയുടേയും കിന്നരത്തിന്റെയും അകമ്പടിയോടെ പുതിയതും പഴയതുമായ കരോള്‍ ഗാനങ്ങളുമായി അംഗങ്ങളുടെ ഭവനങ്ങളില്‍ കരോള്‍ ഗാനം ആലപിക്കുവാന്‍ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഗായക സംഘം കടന്നുചെല്ലുമ്പോള്‍ വമ്പിച്ച വരവേല്‍പ്പ് ആണ് ലഭിക്കുന്നത്.

ഡിസംബര്‍ 22ാം തിയതി നടക്കുന്ന പുല്‍ക്കൂട് മത്സരത്തിന് അത്യാകര്‍ഷകമായ സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് .
 
Other News in this category

 
 




 
Close Window