|
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ധനുമാസ തിരുവാതിര 22ന് ആഘോഷിക്കും. വൈകിട്ട് ആറു മുതല്‍ 9 വരെ സെയില്‍ മൂര്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ആഘോഷം. എട്ടങ്ങാടി, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവ ഉണ്ടാക്കി, തുടിച്ച് കുളിച്ച് (സാങ്കല്പികം), ദശപുഷ്പം ചൂടി ഒരു തിരുവാതിര രാവിനായി ഏവരും ഒരുമിക്കുന്നു. ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. |