Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ ഫെസ്റ്റിന് വെല്‍ക്കം ഡാന്‍സുമായി എം.എം.എയുടെ സ്റ്റെഫിയും സംഘവും; തിരുവാതിരയുമായി എം.എം.സി.എ
വര്‍ഗീസ് ഡാനിയേല്‍
മാഞ്ചസ്റ്ററിലെ ഫോറം സെന്ററില്‍ വൈവിധ്യ മാര്‍ന്ന കലാരൂപങ്ങളും സംഗീതവുമായി കലയുടെ അനുഗ്രഹീതമായ ഒരു ദിവസത്തിന് തിരിതെളിയും. 19ന് ശനിയാഴ്ച വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന്റെ വെല്‍ക്കം ഡാന്‍സിന് നേതൃത്വം നല്‍കുന്നത് മികച്ച നര്‍ത്തകിയും അനുഗ്രഹീത കലാകാരിയും യുക്മയുടേതടക്കം നിരവധി മത്സര വേദികളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ സ്റ്റെഫി സ്രാമ്പിക്കലാണ്. എറിന്‍ സാജു, നേഹാ ബെന്നി എന്നിവരാണ് സ്റ്റെഫിയുടെ സംഘത്തിലെ മറ്റ് രണ്ട് പേര്‍ .

മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ (എം.എം.സി.എ) നിന്നുമുള്ള വനിതകളായിരിക്കും തിരുവാതിര അവതരിപ്പിക്കുക. തിരുവാതിര സംഘത്തില്‍ ലിസി എബ്രഹാം, ഷിജി ജയ്സന്‍ , പ്രീതി ബിജു, രജനി ഹരികുമാര്‍ , ദിവ്യ സനില്‍ , റീനാ തോമസ്, റീനാ സിബി, ബിബി സജി എന്നിവരാണ്. തിരുവാതിര ഏറ്റവും മികച്ചതാക്കാന്‍ കഠിന പരിശീലനത്തിലാണ് എം.എം.സി.എയുടെ വനിതാ സംഘം.

യുകെയിലെ മികച്ച ഗായകര്‍ അടങ്ങിയ വി4 യു ബാന്റിന്റെ ഗാനമേള കാണികള്‍ക്ക് മികച്ച സംഗീത വിരുന്നായിരിക്കും സമ്മാനിക്കുക. യുക്മ ഫെസ്റ്റിന്റെ വേദിയില്‍ ഗാനങ്ങളുമായി എത്തുന്നത് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ ട്രഷറര്‍ കൂടിയായ രഞ്ജിത്ത് ഗണേഷ്, ഷിബു, ഷാജു ഉതുപ്പ്, ജയന്‍ അമ്പിളി തുടങ്ങിയവരാണ്.

സബ് ജൂനിയര്‍ ടീമില്‍ ഏഡ്രിയേല്‍ അലക്സ്, ദെവീനാ ജനീഷ്, ഇസബെല്‍ ബിജു, അമീലിയാ ബിജു, ഇഷാനാ രഞ്ജിത്ത്, ആഞ്ചലാ മാത്യു, ആന്‍സാ മാത്യു, തുടങ്ങിയവരാണ്.

ജൂനിയര്‍ ടീമില്‍ ആനന്ദ് ഹരികുമാര്‍ , നോവിയ ഷിജി, ഇവാന്‍ ജോബി, എന്‍വിസ് സജി, അന്ന ബിബിന്‍ , റൈന റോയ്, ലിയോണ റോയ് തുടങ്ങിയ കുട്ടികളാണ്. ദിവ്യ രഞ്ജിത്ത് ആണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.

പരിപാടി തികച്ചും സൗജന്യമായാണ്. യുക്‌മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് നേതൃത്വം നല്‍കുന്ന കമ്മിറ്റിയുടെ അവസാനത്തെ പരിപാടി എന്ന പ്രത്യേകതയും ഉണ്ട് യുക്മ ഫെസ്റ്റിന്.

യുക്മയുടെ ക്രിസ്തുമസ് പുതുവത്സര സമ്മാനമായ യുക്മ യുഗ്രാന്റ് 2018 പദ്ധതിയുടെ ടിക്കറ്റിന്റെ നറുക്കെടുപ്പും യുക്മ ഫെസ്റ്റിന്റെ വേദിയില്‍ വച്ചാണ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-

അലക്സ് വര്‍ഗ്ഗീസ് (ജനറല്‍ കണ്‍വീനര്‍) - 07985641921
ഷീജോ വര്‍ഗ്ഗീസ് - 07852931287
 
Other News in this category

 
 




 
Close Window