Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം 23ന്
Reporter
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി മഹോത്സവം നൃത്തോത്സവമായി ഫെബ്രുവരി 23ന് Thronton Heath Community Center വിപുലമായ ചടങ്ങുകളോടെ നടത്തപ്പെടും. ലണ്ടനിലെ എല്ലാ ഹൈന്ദവ വിശ്വാസി സമൂഹവും അതിനായി ഒരുങ്ങിക്കഴിഞ്ഞു. യു.കെ യിലെ തന്നെ ഹൈന്ദവ സമൂഹത്തിന്റെ തന്നെ മുഖമുദ്രയായി നിലകൊള്ളുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദി ശിവരാത്രി മഹോത്സവത്തെ എല്ലാവര്‍ഷത്തെയും പോലെ ശിവരാത്രി നൃത്തോത്സവം ആയിട്ടാണ് കൊണ്ടാടുന്നത്. 23 ന് വൈകുന്നേരം Thronton Heath Community Center വീണ്ടും ഒരാഘോഷത്തിന്റെ ദിനരാത്രത്തിനായി കാത്തിരിക്കുകയാണ്.


ശിവരാത്രിദിനം ഓരോ ഹൈന്ദവ വിശ്വസികള്‍ക്കും വളരെയധികം പ്രാധാന്യമുള്ള ദിവസം തന്നെയാണ്. 6-ാമത് ശിവരാത്രി നൃത്തോത്സവത്തിന് ആശംസകള്‍ അറിയിച്ചു ലണ്ടനിലെയും കേരളത്തിലെയും കലാസാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ എത്തുകയുണ്ടായി. മോഹന്‍ലാല്‍, സൂര്യാ കൃഷ്ണമൂര്‍ത്തി, കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍, നര്‍ത്തകി മേതില്‍ ദേവിക, നര്‍ത്തകിയും നടിയുമായ ശ്രീദേവി ഉണ്ണി, രമ്യാ നമ്പീശന്‍, അനുമോള്‍ എന്നിങ്ങനെ നിരവധി കലാകാരന്‍മാര്‍ ആറാമത് ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവത്തിന് ആശംസകള്‍ നേര്‍ന്നു.

ആശാ ഉണ്ണിത്താന്‍ നേതൃത്വം നല്കുന്ന ഈ വര്‍ഷത്തെ നൃത്തോത്സവത്തിന് ഇംഗ്ലണ്ടിലെ പ്രമുഖ കലാകാരന്‍മാര്‍ മാറ്റുരക്കും. അവരോടൊപ്പം വരും തലമുറയിലെ കുട്ടികള്‍ കൂടി വേദിയിലെത്തുമ്പോള്‍ ലണ്ടന്‍ മലയാളികള്‍ക്ക് ഉത്സവത്തിന്റെ രാവ് സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി.

Asha Unnithan: 07889484066, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523,

Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU
 
Other News in this category

 
 




 
Close Window