Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ശ്രുതിയുടെ വാര്‍ഷികദിന ആഘോഷം മെയ് 5 ന് ബാണ്‍സ്ലിയില്‍
Reporter
യു. കെ യിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് യോര്‍ക്ക്ഷയറിലെ ബാണ്‍സ്ലിയില്‍ അരങ്ങൊരുങ്ങുന്നു. മെയ് 5 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 2:30 മുതല്‍ ബാണ്‍സ്ലിയിലെ ഹൊറൈസന്‍ കമ്മ്യുണിറ്റി കോളേജില്‍ വച്ച് നടക്കുന്ന വാര്‍ഷികദിനാഘോഷത്തില്‍ പ്രമുഖ മലയാള ചരിത്രകാരനുംവിമര്‍ശകനുമായ പി. കെ. രാജശേഖരന്‍, പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഗോപിക വര്‍മ്മ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നു.

യു. കെ യുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയുടെ അംഗങ്ങളും സുഹൃത്തുക്കളും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. 'കാവ്യപ്രയാണം' എന്ന നൃത്തനാടകം, 'കാപ്പിച്ചിനോ' എന്ന സംഗീതമേള, ഹാസ്യനാടകം എന്നിവയ്ക്ക് പുറമേ വിശിഷ്ട അതിഥിയുമായി അഭിമുഖവും ശ്രീമതി ഗോപിക വര്‍മ്മയുടെ 'ദാസ്യം' എന്ന നൃത്തപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.


പ്രശസ്ത കവി ഒ.എന്‍.വി. കുറുപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ രൂപം കൊണ്ട ശ്രുതിയുടെ പതിനഞ്ചാമത് വാര്‍ഷിക ദിനാഘോഷമാണ് മെയ് 5 ഞായറാഴ്ച്ച ബാണ്‍സ്ലിയിലെ ഹൊറൈസന്‍ കമ്മ്യുണിറ്റി കോളേജില്‍ വച്ച് നടക്കുന്നത്.


കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും: Dr Chovodath Unnikrishnan (Secretary 07733105454)

Mr Sreekanth Balasubramanyam (Treasurer 07776097990)

email: sruthiexcom@gmail.com
 
Other News in this category

 
 




 
Close Window