Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെകെസിഎ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വന്‍ഷന്‍ 30ന് ലിവര്‍പൂളില്‍
തോമസ് ജോണ്‍
യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യു കെ കെ സി എ യുടെ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വന്‍ഷന്‍ 30ന് യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാന നഗരിയായ ലിവര്‍പൂളില്‍ അതിവിപുലമായി നടത്തുന്നു.

നോര്‍ത്ത് വെസ്റ്റ് റീജിയണിന്റെ കീഴിലുള്ള ലിവര്‍പൂള്‍ , മാഞ്ചസ്റ്റര്‍ , പ്രസ്റ്റണ്‍ , സ്റ്റോക്ക്ഓണ്‍ട്രന്റ്, വിഗണ്‍ , ബ്ലാക്പൂള്‍ എന്നീ യൂണിറ്റുകള്‍ സംയുക്തമായി നടത്തുന്ന ഈ കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ അതിവിപുലമായ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ കൃത്യം 10 മണിയ്ക്ക് യു കെ യിലെ മുഴുവന്‍ ക്നാനായ സമുദായ വൈദീകരും ചേര്‍ന്ന് നടത്തുന്ന ആഘോഷമായ ദിവ്യബലിയോടെ കണ്‍വന്‍ഷന് തിരിതെളിയും. ഉച്ചകഴിഞ്ഞ് കൃത്യം 1:30 ന് സമുദായ റാലിയോടെ ആരംഭിയ്ക്കുന്ന പൊതുസമ്മേളനത്തില്‍ സഭാ, സാമുദായിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ കണ്‍വന്‍ഷന് ചാരുതയേകും.

നോര്‍ത്ത് വെസ്റ്റ്‌ റീജിയണില്‍ നിന്നും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര നേടിയവരെയും, ഇന്ത്യന്‍ മിലിട്ടറി സര്‍വ്വീസില്‍ സേവനം ചെയ്തവരെയും തദവസരത്തില്‍ ആദരിയ്ക്കും.


വിവിധ യൂണിറ്റുകള്‍ കൂടാതെ കെ സി വൈ എല്‍ , വനിതാ ഫോറം എന്നീ പോഷക സംഘടനകളും സജീവമായി കണ്‍വന്‍ഷന്റെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിയ്ക്കുന്നതായും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും റീജണല്‍ കോര്‍ഡിനേറ്റേഴ്സ് കിഷോര്‍ ബേബി, ജോബി കുര്യന്‍ , ലിവര്‍പൂള്‍ യൂണിറ്റ് പ്രസിഡന്റും കണ്‍വന്‍ഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ തോമസ് ജോണ്‍ വാരികാട്ട് എന്നിവര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window