Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
അമ്മമാര്‍ക്ക് ആദരവും; ക്‌നാനായ വനിതകളുടെ മാതൃദിനാഘോഷം
Reporter
യുകെ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബര്‍മിങ്ഹാമിലെ യുകെകെസിഎ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് മാതൃദിനം ആഘോഷപൂര്‍വ്വം കൊണ്ടാടി. രാവിലെ 10 മണിക്ക് ഫാദര്‍ ജോബിന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. യുകെകെസിഡബ്ല്യുഎഫ് ചെയര്‍പേഴ്‌സണ്‍ ടെസ്സി ബെന്നി മാവേലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷത്തിന് മോളമ്മ ചെറിയാന്‍ സ്വാഗതം പറഞ്ഞു. മാതൃദിനം ആഘോഷിക്കേണ്ടതിന്റെ പ്രസക്തിയെപ്പറ്റി ടെസ്സി ബെന്നി തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.

തുടര്‍ന്ന് കേക്ക് മുറിച്ചു മധുരം പങ്കുവെക്കുകയും എല്ലാ അമ്മമാര്‍ക്കും പൂക്കള്‍ നല്‍കി ആദരിക്കുകയും ചെയ്തു. രോഗത്തിലും മറ്റു ജീവിത പ്രതിസന്ധികളിലും തളരാതെ അവയെ തരണം ചെയ്ത് ജയിച്ച് ഇന്ന് സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ ശുശ്രൂഷ ചെയ്തു വരുന്ന മിലി തോമസിന്റെ പ്രഭാഷണം ചിന്തോദ്ദീപകമായിരുന്നു. കുടുംബ ജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെപ്പറ്റിയും ദൈവം അനുവദിച്ചു നല്‍കിയിരിക്കുന്ന സമയം വേണ്ട വിധം എങ്ങനെയാണു ഉപയോഗിക്കേണ്ട തെന്നും തന്റെ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കി മിലി പറഞ്ഞതു എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്നു.
തുടര്‍ന്ന് സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും അടിസ്ഥാന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ശരിയായ ഉപയോഗത്തെക്കുറിച്ചും ആന്‍ തോമസ് നല്‍കിയ ക്ലാസ് ഏറെ ഉപകാരപ്രദമായിരുന്നു. യുകെയിലെ തിരക്ക് പിടിച്ച ദൈനംദിന ജീവിതത്തില്‍ മനസ്സിനും ശരീരത്തിനും ശാന്തത നല്‍കാന്‍ യോഗയുടെ സാധ്യതകളെ കുറിച്ച് ജയ്‌മോന്‍ ലൂക്കോസ് നല്‍കിയ ക്ലാസ് സരസവും മനോഹരവുമായിരുന്നു. വിമന്‍സ് ഫോറം നടത്തിയ പ്രഥമ മാതൃദിനാഘോഷത്തിന് വിവിധ യൂണിറ്റുകളില്‍ നിന്ന് ലഭിച്ച സഹകരണം അത്യന്തം അനുമോദനം അര്‍ഹിക്കുന്നതായിരുന്നു. വൈകിട്ട് അഞ്ചു മണിയോടെ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചു.
 
Other News in this category

 
 




 
Close Window