Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി അംഗത്വം എടുക്കുവാനും പുതുക്കുവാ നും സമയപരിധി മെയ് 15; കായികദിനാഘോഷവും ബാര്‍ബിക്യു നൈറ്റും ജൂണ്‍ 1ന്
ടോമി ജോസഫ്
യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ കായിക ദിനാഘോഷവും ബാര്‍ബിക്യു നൈറ്റും ജൂണ്‍ ഒന്ന് ശനിയാഴ്ച നടക്കും. അഞ്ഞൂറോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന ലെസ്റ്ററിലെ ഏക മലയാളി അസോസിയേഷനായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി നടത്തുന്ന കായിക മത്സരങ്ങളും ബാര്‍ബിക്യു നൈറ്റും നടക്കുന്നത് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളിലും ഗ്രൗണ്ടിലുമായാണ്.
കായിക മത്സരങ്ങളിലും ബാര്‍ബിക്യു നൈറ്റിലും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ എല്ലാ അംഗങ്ങള്‍ക്കും പങ്കെടുക്കാവുന്നതാണ്. വിവിധ കായിക ഇനങ്ങളില്‍ ആയിരിക്കും മത്സരം നടക്കുന്നത്. കാലത്ത് പതിനൊന്ന് മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് അവസാനമായിരിക്കും ബാര്‍ബിക്യു നൈറ്റ്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയിലെ നിലവിലുള്ള അംഗങ്ങള്‍ക്ക് അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങള്‍ക്ക് എല്‍കെസിയുടെ ഭാഗമായി തീരുവാനും അവസരമൊരുക്കി കൊണ്ട് എല്‍കെസി മെമ്പര്‍ഷിപ്പ് ക്യാമ്പൈന്‍ ഇപ്പോള്‍ നടന്നു വരികയാണ്. മെയ് 15 വരെയാണ് അംഗത്വം പുതുക്കുന്നതിനുള്ള സമയ പരിധി.
മെമ്പര്‍ഷിപ്പ് പുതുക്കുന്നതിനും എടുക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക
വെബ്‌സൈറ്റ് വഴിയോ എല്‍കെസി ഭാരവാഹികളെ നേരിട്ട് ബന്ധപ്പെട്ടോ അംഗത്വം പുതുക്കുകയോ പുതിയ മെമ്പര്‍ഷിപ്പ് എടുക്കുകയോ ചെയ്യാവുന്നതാണ്. ജൂണ്‍ ഒന്നിന് നടക്കുന്ന കായികമേളയിലേക്കും ബാര്‍ബിക്യൂ നൈറ്റിലേക്കും എല്ലാ എല്‍കെസി അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window