Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ബ്രിസ്‌കയുടെ രണ്ടാമത് സൗഹൃദ സായാഹ്നം ശനിയാഴ്ച: നിറം പകരാന്‍ വിനോദ പരിപാടികളും
Reporter
ജാതി-മത കൂട്ടായ്മകള്‍ക്ക് അതീതമായി ഒന്നിച്ചിരുന്നു ചിരിക്കാനും ചിന്തിക്കാനുമായി ബ്രിസ്‌ക ഒരുക്കുന്ന സൗഹൃദ സായാഹ്നങ്ങള്‍ ബ്രിസ്റ്റോള്‍ മലയാളികള്‍ക്കിടയില്‍ പ്രിയതരമാവുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഫിഷ്പോണ്ട്‌സില്‍ നടന്ന ആദ്യ പരിപാടിയുടെ വിജയമാണ് തുടര്‍ന്നും ഇത്തരം കൂട്ടായ്മകളുമായി മുന്നേറുവാന്‍ പ്രചോദമാവുന്നതെന്നു പ്രസിഡന്റ് ടോം ജേക്കബ്, ജനറല്‍ സെക്രട്ടറി ഷാജി വര്‍ക്കി, ട്രഷറര്‍ ജീവന്‍ തോമസ് എന്നിവര്‍ പറഞ്ഞു.

ഈമാസം നാലിന് ശനിയാഴ്ച വൈകുന്നേരം ആറു മണി മുതല്‍ ഒന്‍പതു മണി വരെ സൗത്ത്മേഡ് കമ്മ്യൂണിറ്റി സെന്ററില്‍ ആണ് രണ്ടാം സൗഹൃദ സായാഹ്നം നടക്കുന്നത്. താന്‍പ്രമാണിത്വവും നിഷേധാത്മക നിലപാടുകളും കൊണ്ട് കലുഷിതമായിരിക്കുന്ന വര്‍ത്തമാന ചുറ്റുപാടുകളില്‍ നിന്നും മാറി തെല്ലു നേരമെങ്കിലും ഒന്നിച്ചിരുന്നു വര്‍ത്തമാനം പറയാനുള്ള ഒരു വേദിയാണ് ബ്രിസ്‌ക ഇതിലൂടെ ഒരുക്കുന്നത്.
ഇന്‍ഡോര്‍ ഗെയിംസ്, ജനറല്‍ ക്വിസ്, സമകാലിക വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍... തുടങ്ങിയവ കൂട്ടായ്മയ്ക്ക് നിറം പകരും. ഒരു കുടുംബത്തിന് അഞ്ചു പൗണ്ട് രജിസ്ട്രേഷന്‍ ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന സൗഹൃദ സായാഹ്നനത്തില്‍ ലഘു ഭക്ഷണം തികച്ചും സൗജന്യമായി നല്‍കാനും ക്രമീകരണമുണ്ട്. പരിപാടികള്‍ ക്രോഡീകരിക്കുന്നതിനായി സൗത്ത്മേഡ് ഭാഗത്തു നിന്നുള്ള ബ്രിസ്‌ക കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ബെന്നി കുടിലില്‍, ആര്‍ട്‌സ് സെക്രട്ടറി ജയ് ചെറിയാന്‍, ജോര്‍ജ് തോമസ് (റജി മണിയാലില്‍), ജോബിറ്റ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window