Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
സ്റ്റോക്പോര്‍ട്‌ലെ മലയാളിയുടെ കൂട്ടായ്മ മാസ് ഉദ്ഘാടനം ചെയ്തു
Reporter
സ്റ്റോക്പോര്‍ട്‌ലെ മലയാളികളുടെ കൂട്ടായ്മക്ക് പുത്തനുണര്‍വ്വേകി Malayalee Asosciation of Stockport (MAS) ഔദ്യോഗികമായി ഉദ്ഘടനം ചെയ്യപ്പെട്ടു. ഏപ്രില്‍ 27 നു , Hazel Grove St. Peters ഹാളില്‍ വച്ചു നടന്ന വര്‍ണാഭമായ ചടങ്ങില്‍ ബഹുമാനപെട്ട സ്റ്റോക്പോര്‍ട് മേയര്‍ തിരി തെളിച്ചു ഉദ്ഘടനം ചെയ്തു.
MAS പ്രസിഡന്റ് ഷൈജു തോമസ് അധ്യക്ഷം വഹിച്ചു. കൂടാതെ UUKMA & MMCA ഭാരവാഹിയായ ബഹു അലക്‌സ് വര്ഗീസ് , MMA പ്രെസിഡെന്റ്. ബഹു അനീഷ് കുരിയന്‍ , ജനറല്‍ സെക്രട്ടറി ബഹു അരുണ്‍ ചാന്ദ് , UUKMA നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ വൈസ് പ്രസിഡന്റ് ബഹു ഷാജിമോന്‍ K.D. ആശംസകള്‍ അര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് ജോസ് ജോസഫ് , സെക്രട്ടറി സൈബീന്‍ തോമസ് , ജോയിന്റ് സെക്രട്ടറി മിലി ഐപ്പച്ചന്‍ , ട്രീഷറര്‍ ഹരീഷ് നായര്‍ , എക്‌സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ ബെന്‍സി ഗോപുരന്‍, ജിജിത് പാപ്പച്ചന്‍ , ജോയ് സിമെത്തി , മനോജ് ജോണ്‍ , രഘു മോഹന്‍ , റോയ് മാത്യു , സവിത രമേശ് ,സെബിന്‍ തെക്കേക്കര , ശ്രീരാജ് രവികുമാര്‍ , വര്ഗീസ് പൗലോസ് തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു
തുടര്‍ന്ന് നടന്ന വൈവിധ്യമാര്‍ന്ന നൃത്ത കലാപരിപാടികളും Mr. REX &Team നയിച്ച സംഗീത വിരുന്നും ചടങ്ങിനെ അവിസ്മരണീയമാക്കി മാറ്റി.
കൂടുത; വിവരങ്ങള്‍ക്ക് 07751 485074 എന്ന നമ്പറിലോ https://www.stockportmalayali.org/ എന്ന വെബ് സൈറ്റിലോ ബന്ധപ്പെടേണ്ടതാണ്.
 
Other News in this category

 
 




 
Close Window