Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
എസ്സെൻസ് ഗ്ലോബൽ യുകെയ്ക്ക് പുതിയ നേതൃത്വം
ടോമി തോമസ്‌
രണ്ടായിരത്തി പതിനേഴിൽ യുകെയിൽ പ്രവർത്തനം തുടങ്ങിയ എസ്സെൻസ് ഗ്ലോബൽ യുകെ വിവിധ വിജയകരമായ പ്രോഗ്രാമുകൾക്ക് ശേഷം കൂടുതൽ പ്രവർത്തനങ്ങളുമായി മുമ്പോട്ട് .അടുത്ത വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . ലണ്ടനിൽ ഡയറക്ടർ ഡോ. ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റിയിൽ വെച്ച് ജോബി ജോസഫ് ( പ്രെസിഡണ്ട് ), സലീന സുലൈമാൻ ( വൈസ് പ്രെസിഡണ്ട് ), ബിനോയി ജോസഫ് ( സെക്രട്ടറി ), റ്റോമി തോമസ് ( ട്രെഷറർ ), സിജോ പുല്ലാപ്പള്ളി , എബി എബ്രഹാം , ഡെയ്സൺ ഡിക്സൺ ( ജോയിന്റ് സെക്രെട്ടറിമാർ ) ഷിന്റോ പാപ്പച്ചൻ ( നാഷണൽ കോർഡിനേറ്റർ )എന്നിവരെയാണ് പുതിയ സാരഥികളായി അടുത്ത ഒരു വര്ഷത്തേന് തെരഞ്ഞെടുത്തത് . കൂടാതെ പതിനഞ്ചോളം മെമ്പേഴ്സിനെ ഉൾപ്പെടുത്തി പുതിയ എക്സികുട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു .


പ്രെസിഡണ്ടായ ജോബി ജോസഫ് യുകെയിലെ ഒരു സാമ്പത്തികകാര്യ വിദഗ്ധനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമാണ് . എസ് ബി കോൺസൾട്ടന്റ് കമ്പനിയുടെ ഡയറക്ടറും , ഐടി കോൺസൾറ്റണ്ടും ലണ്ടൻ മാരത്തൻ ഉൾപ്പെടെയുള്ള വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിത്യവുമാണ് സെക്രട്ടറിയായി സ്ഥാനമേറ്റ ബിനോയി ജോസഫ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഗസറ്റഡ് ഉദ്യോഗസ്ഥയായിരുന്ന സലീന സുലൈമാനാണ് വൈസ് പ്രെസിഡണ്ട് .എസ്സെൻസ് ഗ്ലോബൽ യുകെ കൂടുതൽ ആശയപ്രചാരണത്തിനായി എൻലൈറ്റ് എന്ന ഇമാഗസിൻ തുടങ്ങുകയാണ് . പ്രമുഖ എഴുത്തുകാരനായ മുരുകേഷ് പനയറയാണ് എഡിറ്റർ ഇൻ ചാർജ് .യുകെയിലെ പ്രമുഖരായ എഴുത്തുകാരുടെ കൃതികൾ ചേർത്തുകൊണ്ട് പുറത്തിറക്കുന്ന ഇമാഗസീന്റെ പ്രകാശനം ബ്രിസ്റ്റോൾ മേയർ ടോം ആദിത്യ ജൂൺ ഒൻപതാം തിയതി ലണ്ടനിൽ വെച്ച് നടത്തുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് എസ്സെൻസിന്റെ വെബ്സൈറ്റ് സന്ദർശിക്കുക .

www.essenseglobaluk. com
 
Other News in this category

 
 




 
Close Window