Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
'പൊന്നോണം 2019 'അതിവിപുലമായ ഓണാഘോഷങ്ങളുമായി മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ
മുരളീ മുകുന്ദന്‍
നാട്ടിലെ പോലെ ഓണത്തെ വരവേല്‍ക്കുവാനായി ഇക്കൊല്ലവും ലണ്ടനില്‍ 'പൊന്നോണം 2019 'അതിവിപുലമായി കൊണ്ടാടുകയാണ് മലയാളി അസ്സോസിയേഷന്‍ ഓഫ് ദി യു.കെ .

അരനൂറ്റാണ്ടോളമായി തുടര്‍ന്നുപോരുന്ന കെങ്കേമമായിട്ടുള്ള ബ്രിട്ടനിലെ ഏറ്റവും വലിയ ഓണ സദ്യയാണ് പ്രഥമഘട്ടമായി ആഗസ്റ്റ് 31 ന് , 'ഈസ്‌ററ് ഹാം ട്രിനിറ്റി സെന്ററി'ല്‍അരങ്ങേറുന്ന പൊന്നോണ സദ്യ 2019 .

തലേന്ന് വെള്ളിയാഴ്ച്ച കാലത്തു മുതല്‍ തന്നെ ഏവരും ലണ്ടനിലെ മലയാളികളുടെ കെട്ടിട സമുച്ചയമായ 'കേരള ഹൌസി'ല്‍ ത്തില്‍ ഒത്തുകൂടി പച്ചക്കറികളും , പലവഞ്ജനങ്ങളും വാങ്ങി വന്ന് , ഒത്തൊരുമിച്ച് കറിക്കരിഞ്ഞ് , പാചകം ചെയ്ത് ഗൃഹാതുരസ്മരണകള്‍ അയവിറക്കി കൊണ്ട് മൂന്നുതരം പ്രഥമനുകളും , അതിനൊത്ത രുചിയോടെയുള്ള ഓണ വിഭവങ്ങളായ പതിനഞ്ചില്‍ പരം കറികളും തയ്യാറാക്കി , നാട്ടിലെ പോലെ വാഴയിലയില്‍ ആയതൊക്കെ , നാലഞ്ച് പന്തികളിലായി മലയാളിത്തനിമയോടെ അണിഞ്ഞൊരുങ്ങി വന്ന് , വിളമ്പിക്കൊടുത്ത് ഊട്ടുന്ന ഒരു ബൃഹത്തായ , ഓണ സദ്യ തന്നെയാണിത്.

എല്ലാ കൊല്ലത്തെ പോലെയും ഇതില്‍ നിന്നും സ്വരൂപിക്കുന്ന പണമെല്ലാം പിന്നീട് നാട്ടിലെ പല സേവന സന്നദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു .മാവേലി എഴുന്നുള്ളിപ്പും, ചെണ്ടമേളവും കൂടാതെ അനേകം കലാപരിപാടികളുമായി സെപ്തബര്‍ 15 ഞായറാഴ്ച , ഉച്ചക്ക് 3 മണിമുതല്‍ 'ഇന്‍ഫോര്‍ഡ് ടൗണ്‍ ഹാളി'ല്‍ രണ്ടാം ഘട്ടമായി കൊണ്ടാടുന്ന ആഘോഷ വേദിയില്‍ , 'യു.കെ കലാചേതന കഥകളി ട്രൂപ്പി'ലെ കലാമണ്ഡലം വിജയകുമാര്‍ അവതരിപ്പിക്കുന്ന 'പൂതനാമോക്ഷം കഥകളി'യും , അതിനുശേഷം ഓ.എന്‍.വി കുറുപ്പിന്റെ ചെറുമകളായ അമൃത ജയകൃഷ്ണന്റെ നേതൃത്വത്തില്‍ 'മായാലോക ഡാന്‍സ് ട്രൂപ് ' അവതരിപ്പിക്കുന്ന നൃത്തോത്സവത്തില്‍ 'ക്‌ളാസിക് ഡാന്‍സു'കളടക്കം, ധാരാളം 'ബോളിവുഡ് ഡാന്‍സു'കളും അരങ്ങേറുന്നുണ്ട് .

കൂടാതെ ഈ വര്‍ഷം 'ജി.സി .എസ് .സി'ക്കും , 'എലെവലി'ലും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ മലയാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നു .


ഒപ്പം തന്നെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ കേരളത്തില്‍ നിന്നും വന്നുചേരുന്ന റിമി ടോമിയും , ശ്രീനാഥ് നിഖിലും നയിക്കുന്ന ഗാനമേളയില്‍ യു.കെയിലുള്ള പേരുകേട്ട കലാകാരന്മാര്‍ ഒത്തുചേര്‍ന്നുള്ള സംഗീത നിശയോടു കൂടി യൂറോപ്പിലെ പ്രഥമ മലയാളി സംഘടനയുടെ പൊന്നോണം 2019 ന് സമാപനം കുറിക്കും.
 
Other News in this category

 
 




 
Close Window