Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഓണാഘോഷം 28 ന് ക്രോയിഡോണില്‍
Reporter
ലണ്ടന്‍ ഹിന്ദു ഐക്യവേദി (LHA)യുടെ ഓണാഘോഷം ക്രോയ്ഡോണിലേ വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ 28 നു നടക്കും. ആഘോഷ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ട് നില്‍ക്കും. മഹാബലിയെ എതിരേറ്റുകൊണ്ടു തുടങ്ങുന്ന ആഘോഷ പരിപാടികള്‍ , കുട്ടികളുടെ കോല്‍ക്കളി, പുലികളി, ബാസില്ഡണ്‍ ലാസ്യ അവതരിപ്പിക്കുന്ന നൃത്തശില്പം, വിനോദ് നവധാരയുടെ നേതൃത്വത്തില്‍ ചെണ്ടമേളം, വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, LHA വനിതാ വിഭാഗം അവതരിപ്പിക്കുന്ന മെഗാ തിരുവാതിര തുടങ്ങി തനതു മലയാളിത്തം നിറഞ്ഞ കലാ പരിപാടികള്‍ ഉണ്ടായിരിക്കും.

ദീപാരാധനയും തുടര്‍ന്ന് ഐക്യവേദി അംഗങ്ങള്‍ തന്നെ തയ്യാറാക്കിയ സാമ്പ്രദായിക ഓണസദ്യയും ആഘോഷപരിപാടികളുടെ മറ്റൊരു പ്രത്യേകതയാണ്. പതിവുപോലെ ഇക്കൊല്ലത്തെ ഓണാഘോഷവും ഓണസദ്യയും സൗജന്യമാണ് . വിവിധ സാമൂഹിക സാംസ്കാരിക പ്രമുഖര്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടിയിലേക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനായ തെക്കുംമുറി ഹരിദാസ് ഏവരെയും സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

Suresh Babu: ‪07828137478, Subhash Sarkara: ‪07519135993, Jayakumar: ‪07515918523, Geetha Hari: ‪07789776536, Diana Anilkumar: ‪07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org

Facebook: https://www.facebook.com/londonhinduaikyavedi.org/posts/553245165084570
 
Other News in this category

 
 




 
Close Window