Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെയിലെ ഇടുക്കി ജില്ലാം സംഗമം ഓണാഘോഷം ഒക്ടോബര്‍ 5 ന് ബര്‍മിങ്ഹാമില്‍
Reporter

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍ നിരയില്‍ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേത്യത്തില്‍ ഓള്‍ യുകെ വടംവലി മത്സരം ഓണത്തോട് അനുബന്ധിച്ച് ഒക്ടോബര്‍ 5 ന് ബര്‍മിംങ്ങ്ഹാമില്‍ വെച്ച് പ്രൗഡ ഗംഭീരമായി നടത്തപ്പെടുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും, ഒരുമയുടെയും ആള്‍രൂപങ്ങള്‍ ബിര്‍മിങ്ഹാമില്‍ മാറ്റുരക്കുമ്പോള്‍, യു കെയിലുള്ള കരുത്തന്മാരെ നിര്‍ണ്ണയിക്കുന്നതോട് ഒപ്പം ഈ വടംവലി മത്സരം എല്ലാ വടംവലി സ്‌നേഹികള്‍ക്കും തീര്‍ച്ചയായും ഒരു ആവേശം ആയി തീരും എന്ന് നിസംശയം പറയാം. ഈ വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനം: 801 പൗണ്ടും, ഫുള്‍ റോസ്റ്റ് പന്നിയുമാണ്, രണ്ടാം സമ്മാനം: 501 പൗണ്ടും, താറാവും, മൂന്നാം സമ്മാനം 301 പൗണ്ടും, പൂവന്‍ കോഴിയും, നാല്, അഞ്ച്, ആറ് സമ്മാനങ്ങളായി 150, 100, 75 പൗണ്ടുമാണ് വിജയികളെ കാത്തിരിക്കുന്നത്. ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വടംവലി മത്സരത്തിന് BCMC വടംവലി ടീം (ബര്‍മിംങ്ഹാം) പൂര്‍ണ്ണ പിന്തുണയുമായി ഈ വടംവലി മാമാങ്കത്തില്‍ ഇടുക്കി ജില്ലാ സംഗമത്തോട് ഒപ്പംചേരുന്നു. അമേരിക്കയില്‍ ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ഏഴാമത് അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ വിജയികളായ യു കെ വടംവലി ടീമിന്റെ മാനേജറും കോച്ചുമായ സാന്റ്റോ ജേക്കബ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ജോയിന്റ് കണ്‍വീനര്‍ കൂടിയാണ്. എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവും ആവേശവുമായ ഈ കരുത്തിന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാന്‍ ഞങ്ങള്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഭാഷയില്‍ നിങ്ങളെ എല്ലാവരെയും ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു. വേദി : NORTH SOLIHULL LEISURE CENTRE BIRMINGHAM B37 5LA കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ ജിമ്മി: 07572 880046 ജോയിന്റ് കണ്‍വീനര്‍: സാന്റ്റോ: 07896 301430

 
Other News in this category

 
 




 
Close Window