Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.2912 INR  1 EURO=110.2657 INR
ukmalayalampathram.com
Sat 25th Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
'മൈക്ക' സംഘടിപ്പിക്കുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരം ഒക്ടോബര്‍ 19 ന് വോള്‍വര്‍ഹാംപ്ടണില്‍
ബിജു മാത്യു
മിഡ്‌ലാണ്ട്സിലെ മുന്‍നിര മലയാളി സംഘടനയായ മൈക്ക (Midlands Kerala Cultural Association ) സംഘടിപ്പിക്കുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരം ഒക്ടോബര്‍ 19 ന് വോള്‍വര്‍ഹാംപ്ടണിലെ യുകെകെസിഎ ഹാളില്‍ നടക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണിവരെ നടക്കുന്ന മത്സരത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചീട്ടുകളി ടീമുകളും ചീട്ടുകളി പ്രേമികളും പങ്കെടുക്കും.


റമ്മി ,ലേലം (28) എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരം നടക്കുന്നത്. 28 കളിയില്‍ ഒരു ടീമില്‍ 3 പേര് ഉണ്ടായിരിക്കും എല്ലാ ടീമിനും മിനിമം രണ്ട് കളിയെങ്കിലും ഗ്രൂപ്പ് സ്റ്റേജില്‍ ഉണ്ടായിരിക്കും .ഗ്രൂപ്പ് ,നോക്ക് ഔട്ട്‌ സ്റ്റേജുകള്‍ വഴിയാണ് മത്സര വിജയിയെ കണ്ടെത്തുന്നത് .മത്സരങ്ങള്‍ സംബന്ധിച്ച വിശദമായ നിയമാവലി രജിസ്ട്രേഷന്‍ചെയ്യുന്ന ടീമുകള്‍ക്ക് നല്‍കുന്നതായിരിക്കും.


ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ ആണ് മത്സര വിജയികളെ കാത്തിരിക്കുന്നത്. 28 കളിക്ക് ഒന്നാം സമ്മാനം £301, രണ്ടാം സമ്മാനം £201, മൂന്നാം സമ്മാനം £101 .റമ്മി കളിക്ക് ഒന്നാം സമ്മാനം £201, രണ്ടാം സമ്മാനം £151, മൂന്നാം സമ്മാനം £101.


രെജിസ്ട്രേഷന്‍ ചെയ്യുവാനുള്ള അവസാന തീയതി ഒക്ടോബര്‍ 13 ആണ്. 28 കളിക്കാന്‍ ഒരു ടീമിന്റെ (3 പേര്‍ ) രെജിസ്ട്രേഷന്‍ ഫീസ് £30 ആണ് .റമ്മി കളിക്കാന്‍ ഒരു വ്യക്തിയുടെ രെജിസ്ട്രേഷന്‍ ഫീസ് £10 ആണ് .രെജിസ്ട്രേഷന്‍ നടത്തുവാന്‍ MIKCA യുടെ താഴെ തന്നിരിക്കുന്നബാങ്ക് അക്കൗണ്ടിലേക്കു ഫീസ് ട്രാന്‍സ്ഫര്‍ ചെയ്യുക.

Name of Account Holder - MIKCA,
Account Number 52193248
Sort Code 40 45 19



രെജിസ്ട്രേഷന്‍ ഫീസ്‌ ഓണ്‍ലൈന്‍ ചെയ്യുമ്പോള്‍ ടീം ക്യാപ്റ്റന്റെ പേരും സ്ഥല പേരും റഫറന്‍സ് ആയി വയ്ക്കുകയും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ഒന്നില്‍ വിളിച്ചോ മെസേജ് അയച്ചോ അറിയിക്കണം.

സന്തോഷ്‌ തോമസ്‌ : മൈക്ക പ്രസിഡന്റ് :07545 895816
അജീസ് കുര്യന്‍ : മൈക്ക സെക്രട്ടറി : 07913 338511
സിനു തോമസ് : മൈക്ക ട്രഷറര്‍ : 07859017997
ബിജു മാത്യു: 07903757122
ബൈജു തോമസ്: 07825642000


യുകെയിലെ മുന്‍നിര മോര്‍ട്ട്ഗേജ് സ്ഥാപനമായ അലൈഡ് മോര്‍ട്ട്ഗേജ് സര്‍വീസസ് ആണ് ചീടുകളി മത്സരത്തിന്റെ മെഗാ സ്പോണ്‍സേഴ്സ് .മറ്റു സ്പോണ്‍സര്‍മാര്‍ ജോണ്‍ മുളയങ്കല്‍ ,കോട്ടയം ജോയി ,വാല്‍സാല്‍ ലേലം ലീഗ്, ബിജു വൂസ്റ്റര്‍ എന്നിവരാണ്.

മത്സര വേദിയുടെ വിലാസം

UKKCA Hall, Woodcross Lane, Bilston, Wolverhampton, WV14 9BW.
 
Other News in this category

 
 




 
Close Window