Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
അസോസിയേഷന്‍
  Add your Comment comment
സൗത്താംപ്ടണില്‍ നടക്കുന്ന ഓള്‍ യു.കെ. ചീട്ടുകളി മല്‍സരത്തിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു
Reporter
സൗത്താംപ്ടണ്‍ മാര്‍വല്‍ ആക്ടിവിറ്റി സെന്ററില്‍ വച്ച് നവംബര്‍ 22,2324 തീയതികളില്‍ നടക്കുന്ന ഓള്‍ യു.കെ. ചീട്ടുകളി മല്‍സരത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ഇതിനോടകം നിരവധി ടീമുകള്‍ രജിസ്‌ട്രേഷന്‍ നടത്തിയതായി സംഘാടകര്‍ അറിയിച്ചു. റമ്മി,ലേലം ഇനങ്ങളിലാണ് വാശിയേറിയ മല്‍സരം. ഓരോ ഇനത്തിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് 555 പൗണ്ടും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 222 പൗണ്ടും മൂന്നാം സ്ഥാനം നേടുന്ന ടീമിന് 111 പൗണ്ടും സമ്മാനമായി നല്‍കും. ഹാംഷെയര്‍ കിങ്സ് ഇലവനാണ് മല്‍സരം സംഘടിപ്പിക്കുന്നത്. 2015 മുതല്‍ യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ വച്ച് സംഘടിപ്പിക്കുന്ന ചീട്ടുകളി മല്‍സരത്തിന്റെ തുടര്‍ച്ചയായാണ് ചീട്ടുകളി ഇത്തവണ സൗത്താംപ്ടണിലേക്ക് എത്തുന്നത്. ഇരുന്നൂറ്റി അമ്പതോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. മൂന്നു ദിവസത്തെ ആഘോഷപരിപാടിപോലെയാണ് ഓള്‍ യു.കെ. ചീട്ടുകളി മല്‍സരത്തിന് ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്. യു.കെ.യുടെ ഏതു ഭാഗത്തു നിന്നുമുള്ള മലയാളി ടീമുകള്‍ക്ക് മല്‍സരത്തില്‍ പങ്കെടുക്കാം. മല്‍സരത്തിന് എത്തുന്നവര്‍ക്കായി ഹോട്ടല്‍മുറികള്‍ ഇതിനോടകം ബുക്കു ചെയ്തിട്ടുണ്ട്. കൂടാതെ മല്‍സരം നടക്കുന്ന മൂന്നു ദിവസങ്ങളിലും വിഭവ സമൃദ്ധവും രുചികരവുമായ കേരള വിഭവങ്ങള്‍ ലൈവായി പാചകം ചെയ്തു നല്‍കുന്നുണ്ട്. മല്‍സരത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് ജോമി ജോയി( ഫോണ്‍ 07956095689), ടിനു ജോയി (ഫോണ്‍ 07446949072) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
 
Other News in this category

 
 




 
Close Window