Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലണ്ടനിലെ അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്; 29 യുവതികളെ പൊക്കി: പിടികൂടിയവര്‍ ലണ്ടന്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍
Reporter
ഇരുപതിനും നാല്‍പ്പതു വയസ്സിനും ഇടയില്‍ പ്രായമുള്ള 29 സ്ത്രീകളെയാണ് റൊമാനിയ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെറ്റ് ഓപ്പറേഷനിലൂടെ രക്ഷപ്പെടുത്തിയത്. ഇരകളെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചിട്ടുണ്ട് എന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇവരെ വിദേശത്തുനിന്നു അനധികൃതമായി കടത്തിയതാണെന്നാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ടു 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ 14 പുരുഷന്മാരും മൂന്ന് സ്ത്രീകളും ആണുള്ളത്. 17 നും 50 നും ഇടയില്‍ പ്രായമുള്ളവരാണിവര്‍ . വേശ്യാവൃത്തി, ആധുനിക അടിമത്തം, മയക്കു മരുന്ന് വ്യാപാരം എന്നിവ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികള്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ തടവിലാണ്. അതേസമയം സമാനമായ കേസില്‍ റൊമാനിയയില്‍ 4 വാറണ്ട് രേഖപ്പെടുത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

റെഡ് ബ്രിഡ്ജ് ഹവറിങ് ബാര്‍ക്കിംഗ്, ഡാനിഎന്‍ഹാം, ടൗണ്‍ ഹാംലെറ്റ് എന്നിവിടങ്ങളിലെ വസ്തുവകകളുടെ പേരില്‍ 16 വാറണ്ട് രേഖപ്പെടുത്തി.

സാധാരണക്കാരുടെ ജീവിതത്തില്‍ ഇപ്പോഴും ആധുനിക അടിമത്ത സമ്പ്രദായം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ നിരവധിയാണ്. ഇന്നത്തെ ആസൂത്രിതമായ നീക്കത്തിലൂടെ കുറച്ചുപേരെ കുടുക്കാന്‍ കഴിഞ്ഞു. വിശദമായ അന്വേഷണത്തിലൂടെ ഇതിന്റെ വേരുകള്‍ കണ്ടെത്താനും തടയാനും ശ്രമിക്കും. ഇരകള്‍ക്ക് നീതി ഉറപ്പാക്കുകയാണ് പ്രഥമലക്ഷ്യം എന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ റിച്ചാര്‍ഡ് മക്‌ഡോഗ് പറയുന്നു.

റൊമാനിയന്‍ പോലീസ് ഓഫീസേഴ്‌സ് തങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്താനും തെളിയിക്കാനും കഴിയുമെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window