Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7267 INR  1 EURO=109.9626 INR
ukmalayalampathram.com
Fri 24th Apr 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഗില്‍ഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 'ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ ഗംഭീരമായി
Reporter
ഗില്‍ഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ കലാവിരുന്നുകളുടെമികവാര്‍ന്ന അവതരണം കൊണ്ട് കാണികള്‍ക്ക് മധുരമുളള അനുഭവമായി. ജനുവരി 4ന് ആയിരുന്നു പരിപാടി. ജി.എം.എ പ്രസിഡന്റ് പോള്‍ ജെയിംസിന്റെ അധ്യക്ഷതയില്‍ ഉച്ചകഴിഞ്ഞു 3.30 ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെന്റ് ജോസഫ് സ്‌കൂള്‍ ഹെഡ്ടീച്ചര്‍ ടോം കോളിന്‍സ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മനോജ് കുമാര്‍ പിള്ള, ടോം കോളിന്‍സ്, റോയല്‍ സറെ ഹോസ്പിറ്റല്‍ ഡിവിഷണല്‍ ഹെഡ്മാരായ (നഴ്‌സിംഗ്) ജൂലി ബര്‍ജസ്, ഉമേഷ് ചീരശേരി, ജി.എം.എ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പ്രിയങ്കാ വിനോദ് നന്ദി പറഞ്ഞു, തുടര്‍ന്ന് വിശിഷ്ട അതിഥികള്‍ ചേര്‍ന്ന് കേക്ക് മുറിച്ചു, 4 മണിയോടെ ആരംഭിച്ച നേറ്റിവിറ്റി ഷോ, ജി.എം.എ യുടെ കുഞ്ഞുമക്കളുടെ മികവുറ്റ അവതരണം കൊണ്ട് കാണികളുടെ മനം കുളിര്‍പ്പിക്കുന്ന വിസ്മയ കാഴ്ചയായി. പിന്നീട് ആട്ടവും പാട്ടും സ്‌കിറ്റ് കളുമായി ആഘോഷത്തിന്റെ മണിക്കൂറുകള്‍ ആയിരുന്നു. 6 മണിക്ക് വിഭവ സമൃദ്ധമായ ഡിന്നര്‍ . കലാ പരിപാടികള്‍ രാത്രി 9 മണിയോടെ അവസാനിച്ചു.
 
Other News in this category

 
 




 
Close Window